നാളെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
കൊച്ചി: ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാര നയങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്തും. ബാങ്കിങ് മേഖലയിലെ എല്ലാ യൂനിയനുകളും ചേര്‍ന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ(യു.എഫ്.ബി.യു) ആഹ്വാനപ്രകാരമാണ് പണിമുടക്ക്.
പൊതു, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യു.എഫ്.ബി.യു സംസ്ഥാന കണ്‍വീനര്‍ സി.ഡി.ജോസണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വന്‍കിട വായ്പാ കുടിശിക വരുത്തുന്നതു ക്രിമിനല്‍ കുറ്റമാക്കുക, വന്‍ കോര്‍പറേറ്റ് വായ്പാ കുടിശികക്കാരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുക, വിദേശമൂലധനം വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിലാളിവിരുദ്ധ നിയമഭേദഗതികളുപേക്ഷിക്കുക, പൊതുമേഖലാ ബാങ്കിങ് വിപുലീകരിക്കുക, ചെറുകിട നിക്ഷേപങ്ങള്‍ക്ക് പലിശനിരക്ക് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
പൊതുമേഖലാ ബാങ്കുകളുടെ ചെയര്‍മാന്‍, എം.ഡി, ഡയറക്ടര്‍മാര്‍ എന്നീ സ്ഥാനങ്ങളില്‍ സ്വകാര്യ കോര്‍പറേറ്റ് പ്രതിനിധികളെ നിയമിക്കുന്നത് പിന്‍വാതിലിലൂടെയുള്ള സ്വകാര്യവല്‍ക്കരണമാണെന്നു സമരസമിതി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."