പാലം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി
കാട്ടിക്കുളം: തിരുനെല്ലി ആശ്രമം സ്കൂളിന് സമീപം പൊളിച്ചിട്ട പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് തിരുനെല്ലി മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തിരുനെല്ലി പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
നാല് മാസം മുന്‍പാണ് പാലം പുതുക്കി പണായാന് ഇരുപത് ലക്ഷം രൂപ പഞ്ചായത്തിന് അനുവദിച്ചത്. പാലത്തിന്റെ അടിത്തറയും മേല്‍ഭാഗവും വാര്‍ത്തതിന് ശേഷം തട്ടുപൊളിച്ചപ്പോള് ഒരു ഭാഗം തകര്‍ന്നുവീണിരുന്നു. സംഭവത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് കരാറുകാരനെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അസ്റ്റിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍മാണം നിര്ത്തിവക്കാനാവശ്യപെട്ടു. നിലവാരമില്ലാത്ത സിമന്റ് ഉപയോഗിക്കരുതെന്ന് പഞ്ചായത്തധികൃതരോടും കരാറുകാരനോടും നാട്ടുകാര്‍ മുന്‍പുതന്നെ ആവിശ്യപെട്ടിരുന്നു.
എന്നാല്‍ ഇതല്ലാം അവഗണിച്ചാണ് പാലം നിര്‍മാണം ആരംഭിച്ചത്. ഈ പാലമാണ് നിര്‍മിച്ച് പത്താം ദിവസം തന്നെ ഒരുഭാഗം തകര്‍ന്നുവീണത്.
മഴക്കാലം തുടങ്ങുന്നതിന് മുന്‍പ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നല്കിയ പരാതി പഞ്ചായത്ത് അവഗണിച്ചതിനെ തുടര്‍ന്നാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എക്കണ്ടി മൊയ്തു ഉദ്ഘാടനം ചെയ്തു. കെ.ജി. രാമകൃഷണന്, റഷീദ്, ദിനേശന്, ലക്ഷ്മണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."