സ്കൂട്ടറില്‍നിന്ന് വ്യാപാരിയുടെ 11.5 ലക്ഷം കവര്‍ന്നു
തലശേരി: സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന വ്യാപാരിയുടെ 11.5 ലക്ഷം രൂപ മോഷണം പോയി. ഫുഡ്ഗ്രെയിന്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികൂടിയായ ചിറക്കര പള്ളിത്താഴയിലെ എ.കെ സക്കരിയയുടെ പണമാണ് കവര്‍ന്നത്. തിങ്കളാഴ്ച ഗുഡ്സ്ഷെഡ് റോഡിലെ വ്യാപാര ഭവനില്‍ നടന്ന യോഗം കഴിഞ്ഞ് രാത്രി 9.30ഓടെ തിരിച്ചുവന്നപ്പോഴാണ് പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്. സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് പണം സൂക്ഷിച്ചിരുന്നത്. മട്ടാമ്പ്രം മാര്‍ക്കറ്റിലെ അനുഗ്രഹ് ട്രേഡേഴ്സ് ഉടമയാണു സക്കരിയ. മൂന്നുപേര്‍ക്ക് ഹജ്ജ് കര്‍മത്തിന് പോകാനായി സ്വരൂപിച്ചതും അരി നല്കിയ വകയില്‍ കടകളില്‍നിന്ന് പിരിച്ചെടുത്തതും ഉള്‍പ്പെടെയുള്ള പണമാണ് കവര്‍ച്ച ചെയ്തതെന്ന് സക്കരിയ പറഞ്ഞു. സ്കൂട്ടറില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലിസിന്റെ നിഗമനം. സ്കൂട്ടര്‍ നിര്‍ത്തിയതിന് സമീപത്തെ കെട്ടിടത്തിലെ കാമറകള്‍ എല്ലാം പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ കവര്‍ച്ച നടത്തിയവരുടെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."