ചക്കരക്കല്ലില്‍ കട കത്തിനശിച്ചു
ചക്കരക്കല്‍: ചക്കരക്കല്ലില്‍ അഗ്നിബാധയെ തുടര്‍ന്ന് ഗൃഹോപകരണ സ്ഥാപനം കത്തിനശിച്ചു. ഇന്നലെ രാത്രി എട്ടോടെയാണ് അഞ്ചരക്കണ്ടി റോഡില്‍ ജില്ലാ ബാങ്കിന് സമീപമുള്ള നാഷണല്‍ സൂപ്പര്‍ഷോപ്പിന് തീപിടിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീ പടര്‍ന്നത്. കടയിലുണ്ടായിരുന്ന 30 ലക്ഷത്തോളം രൂപയുടെ ക്രോക്കറി, കിച്ചണ്‍ സാധനങ്ങള്‍ കത്തിനശിച്ചു. ജീവനക്കാര്‍ കട അടക്കാന്‍ നേരത്താണ് പുക ഉയരുന്നത് കണ്ടത്. പെട്ടെന്ന് തന്നെ തീ മുറിയിലാകെ പടര്‍ന്നു പിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മട്ടന്നൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും എത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണക്കാന്‍ കഴിഞ്ഞത്. അഗ്നിശമന സേനയും നാട്ടുകാരും പെട്ടെന്ന് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ സമീപത്തെ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."