പുഴയോരങ്ങള്‍ ഇടിഞ്ഞു; ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് പരിസരവാസികള്‍
തിരൂരങ്ങാടി: പ്രളയത്തിന്റെ കുത്തൊഴുക്കില്‍ ആരംഭിച്ച പുഴയോരങ്ങളിലെ കരയിടിച്ചില്‍ തുടരുന്നു. കൂരിയാട് പനമ്പുഴ ഭാഗങ്ങളിലെ കക്കാട് വടക്കെക്കാട്, കൊളക്കാന്‍തൊടു, കൂരിയാട് മണപ്പുറത്തീല്‍, പനമ്പുഴ കടവ് തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായി കര ഇടിച്ചില്‍ തുടരുന്നത്. തെങ്ങ്,കവിങ്ങ്, മറ്റു പടുവൃക്ഷങ്ങള്‍ എന്നിവ പൂര്‍ണമായും പ്രളയ ജലത്തില്‍ കടപുഴകി ഒലിച്ചുപോയി.
പുഴയുടെ ഇരുവശങ്ങളില്‍ നിന്ന് മീറ്ററോളം ഭൂമിയും ഇടിഞ്ഞുപോയി. എന്നാല്‍ പുഴയില്‍ ജലനിരപ്പ് കുറഞ്ഞിട്ടും കരയിടിച്ചിലിന് അവസാനിച്ചില്ല. പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്ന പ്രദേശവാസികള്‍ കരഇടിച്ചില്‍ ഭീഷണിയിലാണ് നില്‍ക്കുന്നത്. ഭിത്തികെട്ടി പുഴയുടെ ഇരുവശങ്ങളും സംരക്ഷിച്ചില്ലെകില്‍ വരും വര്‍ഷങ്ങളില്‍ വന്‍തോതില്‍ കരഇടിച്ചില്‍ നേരിടുന്ന അവസ്ഥയാണ് ഇവിടങ്ങളില്ലെന്ന് നാട്ടുകാര്‍ പറയുന്നത്. അടിയന്തിരമായി പുഴയുടെ ഇരുവശങ്ങളിലും സംരക്ഷണ ഭിത്തിയില്ലാത്ത സ്ഥലങ്ങളില്‍ ഭിത്തിക്കെട്ടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."