അധികൃതരുടെ അനാസ്ഥ;ദേശീയപാതയിലെ വളവുകള്‍ നിവര്‍ത്താന്‍ പദ്ധതികളില്ല
താമരശേരി: ദേശീയ പാതയില്‍ അപകടങ്ങള്‍ പെരുകുമ്പോഴും വളവുകള്‍ നിവര്‍ത്താന്‍ പദ്ധതികളില്ല. താമരശേരിരി-കോഴിക്കോട് റോഡിനിടയില്‍ ഇരുപതോളം വലിയ വളവുകളാണ് നിലവിലുള്ളത്.
മിക്ക വളവുകളിലും എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ മാത്രമേ ഡ്രൈവര്‍ക്ക് കാണാന്‍ സാധിക്കുകയുള്ളൂ. ഇതിന്റെഫലമായി നിരവധി അപകടങ്ങളാണ് വളവുകളില്‍ ഉണ്ടണ്ടാകുന്നത്. ദേശീയ പാതയിലെ വട്ടക്കുണ്ടണ്ട്, വാവാട്, നെല്ലാങ്കണ്ടണ്ടി, സൗത്ത് കൊടുവള്ളി, വെണ്ണക്കോട് ഭാഗങ്ങളിലെ വളവുകളില്‍ അപകടങ്ങള്‍ നിത്യ സംഭവമാണെങ്കിലും അധികൃതര്‍ ഇക്കാര്യം കണ്ടണ്ടില്ലെന്ന് നടിക്കുകയാണ്. മിക്ക വളവുകളിലും ട്രാഫിക് സൈന്‍ ബോഡുകള്‍ പോലുമില്ല.
ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയാണ് ഫണ്ടണ്ടിന്റെ അഭാവത്തിന് കാരണമെന്നും മറ്റു ദേശീയ പാതകളില്‍ ഇത്തരത്തിലുള്ള വളവുകളുടെ നിവര്‍ത്തലും പാലങ്ങളുടെ അറ്റകുറ്റപ്പണികളും നടക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."