കിഴക്കോത്ത് പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം
എളേറ്റില്‍: കിഴക്കോത്ത് പഞ്ചായത്ത് വാര്‍ഡുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഉപഭോക്താക്കള്‍ വര്‍ധിക്കുന്നത് കാരണം റവന്യൂ വകുപ്പിന്റെയും പഞ്ചായത്തിന്റെയും വിതരണ സംവിധാനം താളം തെറ്റിയിരിക്കുകയാണ്. റവന്യു വകുപ്പിന്റെ കീഴിലായി പഞ്ചായത്തില്‍ 5000 ലിറ്റര്‍ സംഭരണ ശേഷിയുള്ള എട്ട് വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ടണ്ട്.
പഞ്ചായത്തിന്റെ കീഴില്‍ ശരാശരി 40000 ലിറ്റര്‍ വെള്ളമാണ് പതിനെട്ട് വാര്‍ഡുകളിലായി വിതരണം ചെയ്യുന്നത്. ഒരുദിവസം മൂന്നു വാര്‍ഡുകളിലായി ഓരോ തവണ വീതം വിതരണം ചെയ്യാനാണ് പഞ്ചായത്ത് നിര്‍ദേശം നല്‍കിയിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് കുടിവെള്ള സംഭരണം നടത്തിയിരുന്ന കുടിവെള്ള പദ്ധതികളില്‍ ആവശ്യത്തിന് ജല ലഭ്യത കുറഞ്ഞതോടെ പൊതു വിതരണത്തെ ആശ്രയിക്കുന്നത് വര്‍ധിക്കുകയാണ്.
ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തത് കാരണം ഗുണഭോക്താക്കളും വിതരണക്കാരും തമ്മില്‍ വാക്കുതര്‍ക്കവും പതിവാണ്. കുടിവെള്ള വിതരണത്തിനായി തനത് ഫണ്ടണ്ടില്‍ നിന്ന് മാര്‍ച്ച് മാസത്തേക്ക് അഞ്ച് ലക്ഷവും ഏപ്രില്‍ മെയ് മാസങ്ങളിലേക്ക് പത്ത് ലക്ഷം വീതം ചെലവഴിക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
ഭൂമിശാസ്ത്രപരമായി ഏറെ സങ്കീര്‍ണ്ണതകളുള്ള പതിനഞ്ചാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്നത്. ശുദ്ധ ജലപദ്ധതികളില്‍ നിന്ന് കുടിവെള്ള ലഭ്യത നിലക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.
കൂടുതല്‍ കീയോസ്‌കുകളും അധിക ജല വിതരണ വാഹനങ്ങളും അനുവദിച്ച് പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്. കുടിവെള്ള വിതരണവുമായി സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും ഇറങ്ങിയത് ആശ്വാസകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."