HOME
DETAILS

ഗാന്ധിമേനോന്റ പേരിലുളള മൈതാനം വിട്ടു നില്‍കാമെന്ന വ്യവസായ വകുപ്പിന്റെ ഉറപ്പ് അട്ടിമറിച്ചു; സ്ഥലം വ്യവസായ വകുപ്പ് പതിച്ചു നല്‍കി

  
backup
September 22 2018 | 07:09 AM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%ae%e0%b5%87%e0%b4%a8%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%b1-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b3%e0%b4%b3-%e0%b4%ae

ആനക്കര: പ്രമുഖ സ്വാതന്ത്ര സമരസേനാനിയും ഗാന്ധിയനുമായിരുന്ന ഗാന്ധിമേനോന്റ പേരിലുളള മൈതാനം വിട്ടു നില്‍കാമെന്ന വ്യവസായ വകുപ്പിന്റെ ഉറപ്പ് അട്ടിമറിച്ചു.സ്ഥലം വ്യവസായ വകുപ്പ് പതിച്ചു നല്‍കി.എംഎല്‍എ ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണന്ന് ഉറപ്പ് നല്‍കിയത്.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മുനിട്‌സ് വരെയുണ്ടായിട്ടും സ്ഥലം എം.എല്‍.എ വി,ടി.ബല്‍റാം പോലും അറിയാതെ പ്രസ്തുത സ്ഥലം പതിച്ചു നല്‍കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോഴാണ് സ്ഥലം വിവിധ വ്യവസായം തുടങ്ങാന്‍ പതിച്ച് നല്‍കിയ കാര്യം എം.എല്‍.എ ഉള്‍പ്പെടെയുളള നാട്ടുകാര്‍ അറിയുന്നത്.
തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച എം.എല്‍.എയും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ബാലക്ൃഷ്ണന്‍ ഉള്‍പ്പെടെയുളള നാട്ടുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പറക്കുളം വ്യവസായ പാര്‍ക്കിന്റെ ഭാഗമായി വ്യവസായ വകുപ്പ് ഏറ്റെടുത്ത് സ്ഥലത്താണ് ഗാന്ധിമേനോന്‍ മൈതാനം സ്ഥിതിചെയ്യുന്നത്.നേരത്തെ ഇവിടെ വ്യവസ്യായങ്ങള്‍ക്കായി പതിച്ചു നല്‍കിയിരുന്നു തുടര്‍ന്ന് അന്ന് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു.
തുടര്‍ന്നാണ് കുട്ടികള്‍ കളിക്കുന്ന ഈ സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയും സ്ഥലം വിട്ടുകിട്ടുന്നതിനായി ആക്ഷന്‍ കമ്മറ്റിയുടെ നേത്യത്വത്തില്‍ സമരം തുടരുകയുമായിരുന്നു.2017 ജനുവരി 8 ന് വി.ടി.ബല്‍റാം എം.എല്‍.എയുടെ നേത്യത്വത്തില്‍ എം.എല്‍.എ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ കലക്ടറുടെ പ്രതിനിധി,കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധുമാവറ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബാലക്ൃഷ്ണന്‍,ആക്ഷന്‍ കമ്മറ്റി പ്രതിനിധികളായ ഷറഫുദീന്‍കളത്തില്‍,വാര്‍ഡ് മെമ്പര്‍ സ്മിത,ജില്ലാ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുളളവരുടെയും നേത്യത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സ്ഥലം വിട്ട് നല്‍കുന്നതിന് വ്യവസായ വകുപ്പ് പറഞ്ഞത്.ഇതാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടത്.
ഗാന്ധിമേനോന്‍ മൈതാനത്ത് നല്ലൊരു സ്‌റ്റേഡിയം നിര്‍മ്മിക്കണമെന്നും ബാക്കിവരുന്ന വരുന്ന സ്ഥലം നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കതരത്തിലുളള വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി പതിച്ച് നല്‍കുമെന്നും ചര്‍ച്ചയില്‍ ബന്ധപ്പെട്ട വര്‍ മുന്നോട്ട് വെച്ചത്.
സ്വാതന്ത്രസമരപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വ കൊടുത്ത ഗാന്ധിമേനോന്‍ എന്ന ടി.എന്‍. രാവുണ്ണിമേനോന്റെ സ്മണാര്‍ത്ഥമുളള ഈ മൈതാനം വര്‍ഷങ്ങള്‍ക്ക് മുന്‍മ്പാണ് സ്വകാര്യവ്യക്തികള്‍ക്ക് വ്യവസായം ആരംഭിക്കുന്നതിന് പാട്ടത്തിന് കൊടുക്കാനുളള ശ്രമം ആരംഭിച്ചതോടെയാണ് ഇതിനെതിരെ സമരം ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് പാട്ടത്തിന് നല്‍കുന്ന പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നിന്നത്. .പതിറ്റാണ്ടുകളായി ഈ മേഖലയിലുളള നൂറ് കണക്കിന് കുട്ടികള്‍ കളിക്കുന്ന ഗ്രൗണ്ടാണിത്.1942 ല്‍ ക്വിറ്റ് ഇന്ത്യ സമരം നടക്കുന്ന സമയത്താണ് രാവുണ്ണി മേനോന്റെ നേത്യത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നത് ഈ ഗ്രൗണ്ടിലായിരുനെന്ന് പഴമക്കാര്‍ പറയുന്നു. ചര്‍ക്കാക്ലാസുകള്‍,
രാഷ്ട്രീയ ക്ലാസുകള്‍ എന്നിവയെല്ലാം രാവുണ്ണിമേനോന്റെ നേത്യത്വത്തില്‍ നടന്നിരുന്നത് ഇവിടെ വെച്ചായിരുന്നു. അന്ന് ഗാന്ധിജിയുടെ പ്രതിരൂപമായിട്ടാണ് നാട്ടുകാര്‍ രാവുണ്ണിമേനോനെ കണ്ടിരുന്നത്. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായിട്ടാണ് ഈ സ്ഥലത്തിന് ഗാന്ധിമേനോന്‍ മൈതാനം മെന്ന് പേര്‍ നല്‍കിയത്. നാലേക്കര്‍ വരുന്ന ഇവിടെ ഇദ്ദേഹത്തിന്റെ പേരില്‍ സ്‌റ്റേഡിയം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമരസമിതിയുടെ നേത്യത്വത്തില്‍ നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. അന്ന് വ്യവസായ വകുപ്പ് സ്ഥലം കപ്പൂര്‍ പഞ്ചായത്തിന് വിട്ടു നല്‍കുന്ന പക്ഷം സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ തയ്യാറാണന്ന് പഞ്ചായത്ത് അധിക്യതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ തയ്യാറാകാതെ സ്ഥലം പാട്ടത്തിന് വിട്ടുനല്‍കുകയായിരുന്നെന്ന് സമര സമിതിപ്രവര്‍ത്തകര്‍ പറഞ്ഞു.
2011 കേരളപ്പിറവിയോടനുബന്ധിച്ചാണ്. ചേക്കോട് ഗാന്ധിമേനോന്‍ മൈതാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ സമരം ആരംഭിക്കുന്നത്.മൈതാനം ഉള്‍പ്പെടുന്ന അഞ്ചര ഏക്കര്‍ വരുന്ന സ്ഥലം വ്യവസായവകുപ്പിന്റെ കൈവശത്തിലാണ് .ഈ സ്ഥലം മുഴുവന്‍ വകുപ്പ് സ്വകാര്യ വ്യക്തികള്‍ക്കു പാട്ടത്തിനു നല്‍കുകയും ഭൂമി കിട്ടിയവര്‍ മൈതാനം അടക്കം നശിപ്പിക്കുവാനുളള ശ്രമം ആരംഭിക്കുകയും ചെയ്താപ്പോഴാണ് നാട്ടുകാര്‍ സമരം ആരംഭിക്കുന്നത്.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മറ്റി അംഗമായിരുന്ന എംഎം പരമേശ്വരനാണ് അന്ന് സമരം ഉദ്ഘാടനം ചെയ്തത്.പിന്നീടുളള വര്‍ഷങ്ങളില്‍ സമാജ് വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ ജോഷിജേക്കബ്,പ്രമുഖ പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകന്‍ അഭയം പി കൃഷ്ണന്‍,ആര്‍എസ്പി ഇടതുപക്ഷം സംസ്ഥാന സെക്രട്ടറി സിപി കാര്‍ത്തികേയന്‍, അഡ്വ.വി രാജേഷ് തുടങ്ങിയവര്‍ സമര സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു.വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മൈതാനത്തു സമരങ്ങളും വ്യത്യസ്ത പരിപാടികളും നടന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago