HOME
DETAILS
MAL
ഷാര്‍ജയില്‍ വാടക കരാര്‍ അറ്റസ്റ്റേഷന്‍ ഫീസ് പകുതിയാക്കി
backup
November 17 2020 | 06:11 AM
ഷാര്‍ജ: കൊവിഡ് കാല പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാന്‍ വാടക കരാര്‍ അറ്റസ്റ്റേഷന്‍ ഫീസില്‍ ഇളവുവരുത്തി ഷാര്‍ജ നഗരസഭ. നാലു ശതമാനത്തില്‍ നിന്ന് രണ്ടു ശതമാനമാക്കിയാണ് കുറച്ചത്.
മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഇളവാണിത്. സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകരാണ് ഇതു നടപ്പിലാക്കിയത്.
ഇളവ് നടപ്പാക്കിത്തുടങ്ങിയതായും കരാര്‍ അറ്റസ്റ്റേഷന്‍ സുഗമമാക്കാന്‍ നടപടിയെടുത്തതായും മുനിസിപ്പാലിറ്റി ഡയരക്ടര്‍ ജനറല്‍ താബിത് സലീം അല്‍ താരിഫി പറഞ്ഞു. നവംബര്‍ ഒന്നുമുതല്‍ 2021 മാര്‍ച്ച് 31 വരെ പുതിയതും കാലഹരണപ്പെട്ടതുമായ എല്ലാ കരാറുകള്‍ക്കും ഇളവ് ബാധകമാവുമെന്ന് താരിഫി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."