പൊലിസിനെതിരേ സംസാരിച്ചാല്‍ ജനപ്രതിനിധികളുടെ നാവരിയുമെന്ന് എസ്.ഐ
അമരാവതി: പൊലിസിന്റെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ സംസാരിക്കുന്ന ജനപ്രതിനിധികളുടെ നാവരിയുമെന്ന് ആന്ധ്രാപ്രദേശിലെ ഒരു പൊലിസ് ഇന്‍സ്‌പെക്ടര്‍. ആനന്ദപുരം ജില്ലയിലെ കാദിരി പൊലിസ് ഇന്‍സ്‌പെക്ടറായ മാധവ് ആണ് വാര്‍ത്താസമ്മേളനത്തില്‍ ഭീഷണി ഉയര്‍ത്തിയത്. ടി.ഡി.പി എം.പി ജെ.സി ദിവാകര്‍ റെഡിക്കുള്ള മറുപടിയായാണ് മാധവിന്റെ വെല്ലുവിളി.
പരിധി ലംഘിച്ച് ആരെങ്കിലും പൊലിസിനെതിരേ സംസാരിക്കുകയാണെങ്കില്‍ അവരുടെ നാവരിയും. ഞങ്ങള്‍ ഏറെ നാള്‍ സംയമനം പാലിച്ചു. മേലില്‍ ആരെങ്കിലും പൊലിസിനെതിരായി അതിരുകടന്ന് സംസാരിച്ചാല്‍ ഞങ്ങള്‍ സഹിക്കില്ല. ഞങ്ങളവരുടെ നാവുകള്‍ അരിയും സൂക്ഷിച്ചോ എന്നാണ് മാധവ് താക്കീത് നല്‍കിയത്. രാഷ്ട്രീയ നേതാക്കന്‍മാരും എം.എല്‍.എമാരും എം.പിമാരും നടത്തുന്ന പ്രസ്താവനകള്‍ മൂലം ഭാര്യയുടെയും കുട്ടികളുടെയും മുന്നില്‍ പോലും തലയുയര്‍ത്തി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പൊലിസെന്നും മാധവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇന്‍സ്‌പെക്ടറുടെ ഭീഷണിക്ക് വെല്ലുവിളിയുമായി ടി.ഡി.പി എം.പിയും രംഗത്തെത്തി. ഇന്‍സ്‌പെക്ടര്‍ക്കെതിരേ അദ്ദേഹം പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ജില്ലയിലെ തടിപത്രിക്ക് സമീപമുള്ള ഗ്രാമത്തില്‍ നടന്ന ലഹളയുടെ പശ്ചാത്തലത്തില്‍ എം.പി ദിവാകര്‍ റെഡി പൊലിസിനെതിരേ വലിയ വിമര്‍ശനമുന്നയിച്ചിരുന്നു. ലഹള നിയന്ത്രിക്കാന്‍ ശ്രമിക്കാതെ പൊലിസ് ആണത്തമില്ലാത്തവരെ പോലെ തടിതപ്പിയെന്നായിരുന്നു എം.പിയുടെ ആരോപണം. എം.പിയുടെ പരാമര്‍ശത്തില്‍ പൊലിസിനുള്ളില്‍ നിന്ന് വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."