HOME
DETAILS
MAL
സര്‍ക്കാരിനെ പിരിച്ചുവിടാമെന്നത് വ്യാമോഹം: പിണറായി
backup
May 19 2017 | 23:05 PM
തലശ്ശേരി: ഗവര്‍ണറെ ഭീഷണിപ്പെടുത്തി സര്‍ക്കാരിനെ പിരിച്ചുവിടാമെന്ന വ്യാമോഹത്തിന്റെ കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി കമ്പനിമൊട്ടയില്‍ പി. രവീന്ദ്രന്‍ ചരമ വാര്‍ഷികത്തിന്റെ ഭാഗമായുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആഗ്രഹം ബി.ജെ.പി-ആര്‍.എസ്.എസിന് ഇപ്പോഴും തികട്ടി വരികയാണ്. നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിയമത്തിന്റെ കരങ്ങള്‍ ഇത്തരക്കാര്‍ക്കെതിരെ നീളുമെന്ന് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പരിപാടിയില്‍ പി. ബാലന്‍ അധ്യക്ഷനായി. പി. ജയരാജന്‍, പി. ഹരീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."