കൊവിഡില്‍ പ്രതീക്ഷ പകര്‍ന്ന് രണ്ടു വാര്‍ത്തകള്‍; വാക്സിന്‍ ജനുവരിയില്‍ രാജ്യവ്യാപകമാക്കാന്‍ ഫ്രാന്‍സ്: റഷ്യയുടെ വാക്‌സിന്‍ ഇന്ത്യയിലടക്കം ഉത്പാദിപ്പിക്കാനും ആലോചന
പാരിസ്: കോവിഡ് വാക്സിന്‍ വിതരണം ജനുവരിയില്‍ രാജ്യവ്യാപകമായി തുടങ്ങാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നു. അതേ സമയം റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് 5 ഇന്ത്യയിലടക്കം ഉത്പാദിപ്പിക്കാന്‍നും ആലോചന തുടങ്ങി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു വാര്‍ത്തകളെയും പ്രതീക്ഷയോടെയാണ് ലോകം സ്വീകരിച്ചത്.
ജനുവരിയോടെ അന്തിമ അനുമതികള്‍ നേടി വാക്സിന്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സ് മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. അമേരിക്കയിലെ നാല് സംസ്ഥാനങ്ങള്‍ കോവിഡ് വാക്സിന്‍ വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. പിന്നാലെയാണ് ഫ്രാന്‍സും വാക്സിന്‍ ഉടന്‍തന്നെ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്.
ലോകത്തെ ആദ്യ കോവിഡ് പ്രതിരോധ വാക്‌സിന്‍ തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി ഓഗസ്റ്റിലാണ് റഷ്യ പ്രഖ്യാപിച്ചത്. വലിയ അളവില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പേയാണ് റഷ്യ വാക്‌സിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത്. ഇടക്കാല പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ 92 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റഷ്യ അവകാശവാദമുന്നയിച്ചിരുന്നു.
അതിനിടെ, വാക്സിനെടുക്കാന്‍ ഫ്രാന്‍സിലെ ലക്ഷക്കണക്കിനുപേര്‍ വിമുഖത കാട്ടുവെന്ന വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഫ്രാന്‍സിലെ 59 ശതമാനം പേര്‍ മാത്രമാണ് വാക്സിനെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതെന്നാണ് അഭിപ്രായ സര്‍വേ.
ആഗോള തലത്തില്‍ 74ശതമാനം പേരാണ് വാക്സിനെടുക്കാന്‍ സന്നദ്ധരായി കാത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കോവിഡ് വാക്സിന്‍ 95 ശതമാനംവരെ ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിലാണ്. നിര്‍മാതാക്കളുടെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം കണ്ടത്. തങ്ങളുടെ വാക്സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്ന് അമേരിക്കന്‍ ബയോടെക് സ്ഥാപനമായ മോഡേണ തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. 30,000ത്തിലധികം പേരില്‍ നടത്തിയ പരീക്ഷണത്തിലാണ് വാക്സിന്‍ ഫലപ്രദമായി കണ്ടെത്തിയതെന്നാണ് മോഡേണ അവകാശപ്പെടുന്നത്. തങ്ങള്‍ സംയുക്തമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോന്‍ടെക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."