അബ്ദുല്ലക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയ എ.പി അബ്ദുല്ലക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ അംഗത്വം നല്കി സ്വീകരിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്റെ സാനിധ്യത്തിലാണ് അദ്ദേഹം പുതിയ പാളയത്തിലേക്ക് ചേക്കേറിയത്. മോദിയെ പുകഴ്ത്തി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കിയത്. സമാന സാഹചര്യത്തില്‍ സി.പി.എമ്മില്‍ നിന്നും പുറത്താക്കിയതിന് ശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതേസമയം ബി.ജെ.പിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലിമായെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. ബി.ജെ.പിക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന വിടവ് നികത്തുകയാണ് ഇനി തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ചേശ്വരത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തന്റെ മൂന്നാം പാളയത്തിലേക്ക് അബ്ദുല്ലക്കുട്ടി ചേക്കേറിയതെന്ന കാര്യം ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."