ഫീസ് കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എം.എസ്.എഫ്
കോഴിക്കോട്: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ യുദ്ധം നടത്തിയ ഇടതു സര്‍ക്കാര്‍ സ്വാശ്രയ സര്‍വകലാശാലക്ക് ഒത്താശ ചെയ്ത് ഫീസ് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കയാണെന്ന് എം.എസ്.എഫ് ആരോപിച്ചു. കേരളത്തില്‍ പുതുതായി എറണാകുളത്ത് ആരംഭിച്ച സ്വാശ്രയ സര്‍വകലാശാലയായ ജെയ്ന്‍ വിവിധ ബിരുദ കോഴ്സുകള്‍ക്ക് ലക്ഷങ്ങള്‍ ഈടാക്കുകയാണ്. ഇതിന് സഹായകരമായ നിലപാടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ചെയ്യുന്നതെന്ന് എം.എസ്.എഫ് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഒത്തുകളി നടത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങളുയര്‍ത്തി ജൂലൈ 17ന് എം.എസ്.എഫ് ചലോ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. പതിനായിരം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് മാര്‍ച്ച് നടത്തുക. വാര്‍ത്താസമ്മേളനത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജന.സെക്രട്ടറി എം.പി നവാസ്, സെക്രട്ടറി നിഷാദ് കെ.സലീം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."