HOME
DETAILS
MAL
ധനമന്ത്രി ഇ.ഡി അന്വേഷണത്തെ ഭയക്കുന്നു: മുല്ലപ്പള്ളി
backup
November 17 2020 | 23:11 PM
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ വിവാദ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ കിഫ്ബി അക്കൗണ്ട് ഓഡിറ്റ് ചെയ്യാന്‍ നിയമിച്ചതിനെ തുടര്‍ന്ന് വരാന്‍ പോകുന്ന ഇ.ഡി അന്വേഷണം ഭയന്നാണ് ധനമന്ത്രി തോമസ് ഐസക് നട്ടാല്‍കുരുക്കാത്ത നുണകളുമായി രംഗത്തു വന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
കേരളത്തിന് കേട്ടുകേള്‍വിയില്ലാത്തതും കൊടുത്തു തീര്‍ക്കാന്‍ കഴിയാത്തതുമായ സാമ്പത്തിക ബാധ്യത വരുത്തിയ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയെ ന്യായീകരിക്കാന്‍ പെടാപ്പാടുപെടുന്നതാണ് കണ്ടത്.
രാജ്യദ്രോഹ കേസിലെ പ്രതികളുമായി ബന്ധമുള്ള വ്യക്തിയെ കിഫ്ബി ഓഡിറ്റിങില്‍ കൊണ്ടുവന്നത് ക്രമവിരുദ്ധമായ നടപടിയാണ്. ഇ.ഡി കണ്ടെത്തിയ ശിവശങ്കര്‍ ടീമിലെ പങ്കാളിയാണോ തോമസ് ഐസക്കെന്നു സംശയിക്കേണ്ടിരിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."