ഇഫ്താര്‍ വിരുന്നുകള്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നു
കണ്ണൂര്‍: ജില്ലയില്‍ റമദാന് ആഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഇഫ്താര്‍ വിരുന്നുകള്‍ അടക്കമുള്ള പരിപാടികളില്‍ പ്ലാസ്റ്റിക്, ഡിസ്പോസബിള്‍ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതിന് കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജില്ല പ്ലാസ്റ്റിക് കാരിബാഗ് മുക്ത ജില്ലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിന്തുണ നല്‍കുമെന്ന് യോഗത്തില്‍ പങ്കെടുത്ത സാമുദായിക സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാന കാലയളവില്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് നിര്‍ദേശം നല്‍കും. ഓരോ പ്രദേശങ്ങളിലും നടത്തപ്പെടുന്ന നോമ്പുതുറ ഉള്‍പ്പെടെയുള്ള സംഗമങ്ങളില്‍ ഇക്കാര്യം ശ്രദ്ധിക്കും. കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കെ.പി ജയബാലന്‍, ടി.ടി റംല, സമസ്തയെ പ്രതിനിധീകരിച്ച് അഹ്മദ് തേര്‍ളായി, അബ്ദുറഹ്മാന് ഹൈതമി, ഷരീഫ് ബാഖവി, ശുചിത്വമിഷന് അംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."