HOME
DETAILS
MAL
ദുരിതാശ്വാസ നിധി: ഗ്രൂപ്പ് അടിസ്ഥാനത്തിലും പോസ്റ്റ് ഓഫിസുകള്‍ വഴിയും സംഭാവന നല്‍കാം
backup
September 22 2018 | 19:09 PM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇനി ഗ്രൂപ്പ് അടിസ്ഥാനത്തിലും സംഭാവന നല്‍കാം.
റീിമശേീി.രാറൃള.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലൂടെ കോര്‍പറേറ്റ് സ്ഥാപന മേധാവികള്‍ക്കോ സംഘടനാ പ്രതിനിധികള്‍ക്കോ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സംഭാവന നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ജീവനക്കാരില്‍നിന്നോ സംഘടനയിലെ അംഗങ്ങളില്‍നിന്നോ സംഭാവന ശേഖരിച്ച് ഒറ്റത്തവണയായി സൈറ്റില്‍ നല്‍കിയിരിക്കുന്ന 'ഡൊണേറ്റ് ആസ് ഗ്രൂപ്പ് ' എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്ത് സംഭാവന നല്കം.
ഇടപാട് വിജയകരമായി പൂര്‍ത്തിയായാല്‍ സംഭാവന നല്കിയ വ്യക്തികളുടെ വിവരങ്ങള്‍ അടങ്ങുന്ന റസീപ്റ്റ് ഏതു സമയത്തും ഡൗണ്‍ലോഡ് ചെയ്യാനാകും.
പോസ്റ്റ് ഓഫിസുകള്‍ വഴിയും സംഭാവന നല്‍കാം. ഇ-ബില്ലര്‍ ഐ.ഡി: 15001. ഇ-ബില്ലറുടെ പേര്: സി.എം റിലീഫ് ഫണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."