യു.എസ് സൈന്യം പ്രമുഖ മുസ്ലിം ആപ്പുകളിലെ ലൊക്കേഷന്‍ ഡാറ്റ വാങ്ങുന്നതായി റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: യു.എസ് സൈന്യം ലോകത്തെങ്ങുമുള്ള സ്വകാര്യ വിവരങ്ങള്‍ ആപ്പുകളില്‍ നിന്നും വാങ്ങുന്ന കൂട്ടത്തില്‍ മുസ്ലിംകള് കൂടുതല്‍ തവണ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളില്‍ നിന്നും ആളുകളുടെ ലൊക്കേഷന്‍ ഡാറ്റ വാങ്ങുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാഗസിന് മദര്‍ബോര്‍ഡ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. യു.എസ് സ്പെഷ്യല്‍ ഓപറേഷന്‍സ് കമാന്‍ഡ് നിരവധി കമ്പനികളില്‍ നിന്നും ലൊക്കേഷന്‍ ഡാറ്റ വാങ്ങിയതായി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മദര്‍ ബോര്‍ഡ് പറയുന്നു.
യു.എസ് സേന ലക്ഷ്യമിട്ട പ്രധാന ആപ്പ് മുസ്ലിം പ്രൊയാണ്. നിസ്കാരം, ഖുര്‍ആന്‍ എന്നിവയുമായി ബന്ധപ്പെട്ട ഈ ആപ്ലിക്കേഷന്‍ ലോകമാകെ 9.8 കോടി ഡൗണ്‍ലോഡിങ് നടക്കുന്നു. ഖുര്‍ആന്‍ ആപ്പ്, മുസ്ലിം ഡേറ്റിങ് ആപ്പ് എന്നിവയാണ് മറ്റുള്ളവ. നിസ്കാര സമയവും ഖിബ്ല ഏതു ഭാഗത്താണ് എന്നതും കാണിക്കുന്ന ആപ്പാണ് മുസ്ലിം പ്രൊ. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് അഞ്ചു കോടി ഡൗണ്‍ലോഡിങ് നടന്ന ആപ്പാണിത്. ഡേറ്റിങ് ആപ്പായ മുസ്ലിം മിംഗിള്‍ ഒരു ലക്ഷം തവണ ഡൗണ്‍ലോഡിങ് നടന്നിട്ടുണ്ട്.
ബ്രൗസിങ് സെഷനിലേക്ക് പരസ്യങ്ങളിടാന് പരസ്യദാതാക്കള്‍ പണം നല്‍കുമ്പോഴാണ് ചില കമ്പനികള്‍ ലൊക്കേഷന്‍ ഡാറ്റ കരസ്ഥമാക്കുന്നത്.
റിപ്പോര്‍ട്ട് യു.എസ് സേന ശരിവച്ചിട്ടുണ്ട്. എക്സ്-മോഡ് പോലുള്ള കമ്പനികളാണ് ലൊക്കേഷന്‍ ഡാറ്റ വില്പന നടത്തുന്നത്. യു.എസ് സേനയ്ക്ക് ലൊക്കേഷന്‍ ഡാറ്റ വില്‍ക്കുന്ന കാര്യം എക്സ്-മോഡ് സമ്മതിച്ചതായി യു.എസ് സെനറ്റര്‍ റോണ്‍ വെയ്ഡന്‍ മദര്‍ ബോര്‍ഡിനോടു പറഞ്ഞു.
എന്നാല്‍ ഭീകരതയ്ക്കെതിരായതും സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതുമായ വിവരങ്ങളാണ് തങ്ങള്‍ കൈമാറുന്നതെന്ന് എക്സ്-മോഡ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."