25,000 രൂപ അധിക ധനസഹായം
തിരുവനന്തപുരം: പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന ഗുരുതര രോഗം ബാധിച്ചവരുള്ള കുടുംബങ്ങള്‍ക്ക് അധിക ധനസഹായം നല്കാന് സര്‍ക്കാര്‍ തീരുമാനം.
ക്യാന്‍സര്‍, വൃക്ക രോഗികളുള്ള കുടുംബങ്ങള്‍, ഡയാലിസിസിന് വിധേയമാകുന്ന രോഗികള്‍, മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ളവര്‍, കിടപ്പിലായ രോഗികള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള വിധവകള്‍ എന്നിവര്‍ക്കാണ് അധിക സാമ്പത്തിക സഹായം നല്‍കുന്നത്. ഇതില്‍ ക്യാന്‍സര്‍ രോഗികളുടെ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ എട്ട് ജില്ലകളിലെ ഭാഗികമായോ പൂര്‍ണമായോ (15 ശതമാനം മുതല്‍ 74 ശതമാനം വരെ) വീടുകള്‍ക്ക് നാശനഷ്ടമുണ്ടായ രോഗം ബാധിച്ചവരുള്ള കുടുംബത്തിന് 25,000 രൂപയാണ് അധിക ധനസഹായം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
എട്ട് ജില്ലകളിലെ ഏതാണ്ട് 7,300 കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. 18.25 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി യു.എന്‍.ഡി.പി സഹായത്തില്‍ നിന്ന് 8.25 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 കോടിയും അനുവദിക്കും.
പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ പരമാവധി 1,100 കുടുംബങ്ങള്‍ക്കും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ പരമാവധി 800 കുടുംബങ്ങള്‍ക്കും അധിക ധനസഹായം ലഭിക്കും.
അര്‍ഹരായ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ അവരെയും ഉള്‍പ്പെടുത്തും. നിലവില്‍ ധനസഹായം നല്‍കുന്നതിനായി വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 15 ശതമാനത്തിനും 29 ശതമാനത്തിനും ഇടയ്ക്ക് നാശനഷ്ടം സംഭവിച്ച വീടുകള്‍, 30നും 59നും, 60നും 74നും, 75 ശതമാനത്തിന് മുകളിലുള്ള നാശനഷ്ടങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഈ വീടുകള്‍ക്ക് യഥാക്രമം 10,000, 60,000, 1,25,000, 2,50,000, 4,00,000 രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചത്.
കെയര്‍ ഹോം പദ്ധതിയുടെ കീഴില്‍ 1,990 വീടുകളുടെ നിര്‍മാണവും പ്രാദേശിക സ്പോണ്‍സര്‍ഷിപ്പ് വഴി 1,225 വീടുകളും കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങളിലൂടെ 245 വീടുകളും നിര്‍മിച്ചുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."