ഡോക്ടര്‍മാരെ ജയിലില്‍ കൊണ്ടു പോയില്ല: വിജിലന്‍സ് കേസെടുത്തു
തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് ബി വാക്സിന് ഇറക്കുമതിയില്‍ അഴിമതി നടത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ച പ്രതികളെ ജയിലിലേയ്ക്ക് കൊണ്ടുപോകാതെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ കൂട്ടുനിന്നതിന് ഗൂഢാലോചനാ കുറ്റം ചുമത്തി ആറു പേര്‍ക്കെതിരേ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചു.
മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പി.കെ രാജന്, മുന്‍ ഡി.എം.ഒ ഷൈല,തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഷംനദ്, മെഡിക്കല്‍ കോളജിലെ ഡോ. രാജശേഖരന്, തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ പ്രിയങ്ക, വഞ്ചിയൂര്‍ സബ് ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍ എന്നിവര്‍ക്കെതിരേയാണ് വിജിലന്‍സ് കേസെടുത്തത്.
കഴിഞ്ഞ എട്ടിനാണ് പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം വിജിലന്‍സിലെ പ്രത്യേക യൂനിറ്റ് ഒന്നാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."