റബര്‍ വില: ആശങ്ക അറിയിക്കാന്‍ സര്‍വകക്ഷി സംഘത്തെ അയയ്ക്കും
തിരുവനന്തപുരം: റബറിന്റെ വിലയിടിവില്‍ കേരളത്തിനുള്ള ആശങ്ക കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ ഡല്‍ഹിയിലേക്ക് സര്‍വകക്ഷി സംഘത്തെ അയയ്ക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. നിയമസഭയില്‍ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന അഗ്രോപാര്‍ക്കുകളില്‍ ഒന്ന് റബറിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കു വേണ്ടിയുള്ളതായിരിക്കും. മൂല്യവര്‍ധിത ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി റബര്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. എന്നാല്‍, അതുപൂര്‍ണ പരിഹാരമല്ല. കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ കരാറുകളാണ് റബര്‍ വിലയിടിവിനു കാരണമാകുന്നത്. റബറിന്റെ വിലയിടിവ് സംസ്ഥാന സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതില്‍ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ സഭയില്‍ ഔദ്യോഗിക പ്രമേയം കൊണ്ടുവരും. ഈ സാഹചര്യത്തില്‍ അനൗദ്യോഗിക പ്രമേയം പരിഗണിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
വിവിധ വാണിജ്യ കരാറുകള്‍ റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ വിലയില്‍ അസ്ഥിരതയുണ്ടാക്കുന്നത് കേരളത്തിന്റെ സമ്പദ്ഘടനയില്‍ കനത്ത ആഘാതം ഏല്‍പ്പിക്കുന്നതായി പ്രമേയം അവതിരിപ്പിച്ച നൗഷാദ് പറഞ്ഞു. റബറിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര കമ്പോള വിലയിലുണ്ടാകുന്ന കുറവിനനുസരിച്ച് വില കുറയ്ക്കുകയും എന്നാല്‍ അന്താരാഷ്ട്ര കമ്പോളത്തില്‍ വില ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ടയര്‍ വ്യവസായികളുടെ സംഘം ആഭ്യന്തര വിപണിയിലെ വില താഴ്ത്തി നിര്‍ത്തുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."