HOME
DETAILS
MAL
കല്യാണപ്പന്തല്‍ കത്തിച്ച് കാമുകിയുടെ പ്രതികാരം
backup
May 20 2017 | 00:05 AM
പൂനെ: യുവാവിന്റെ കല്യാണപ്പന്തല്‍ കത്തിച്ച് കാമുകിയുടെ പ്രതികാരം. പൂനെക്കടുത്ത് കാട്രാജിലാണ് സംഭവം. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ കല്യാണം കഴിക്കുന്നതായുള്ള വിവരമറിഞ്ഞെത്തിയ 36കാരിയാണ് കാമുകന്റെ കല്യാണപ്പന്തിലിന് തീകൊളുത്തിയത്.
വിവാഹത്തിനു തൊട്ടുതലേന്നാണ് സംഭവം. യുവാവിന്റെ വീട്ടിലെത്തിയ യുവതി വീട്ടുകാരോട് പ്രണയബന്ധത്തെ കുറിച്ച് പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാത്തതോടെ പന്തലിന് തീവയ്ക്കുകയായിരുന്നു. മുന്‍പ് കാമുകന് സമ്മാനം നല്കിയ ബൈക്കിനും യുവതി തീവച്ചിട്ടുണ്ട്. ദത്താനഗര് സ്വദേശിനിയായ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്ത് മൂന്നു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആറു വര്‍ഷമായി താനുമായി പ്രണയത്തിലായിരുന്നതായി യുവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."