ആധാര്‍: കാലാവധി നീട്ടാനാകില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ജൂണ്‍ 30 മുതല്‍ വിവിധ ക്ഷേമ പദ്ധതികള്‍ക്കായി ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. അറ്റോണി ജനറല്‍ മുകുള്‍ റോഹത്ഗിയാണ് കോടതിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ക്ഷേമപദ്ധതികളുടെ നേട്ടം 'യക്ഷി'കള്‍ക്ക് ലഭിക്കരുതെന്ന ആഗ്രഹമാണ് സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നിലുള്ളതെന്നും പൊതുവിതരണ സമ്പ്രദായം(പി.ഡി.എസ്) പോലുള്ള രംഗങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടതു കൊണ്ടാണ് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതെന്നും റോഹത്ഗി വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടക്കാല ആശ്വാസം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവിനെതിരേ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."