HOME
DETAILS
MAL
വാര്‍ധക്യ ക്ഷേമ പെന്ഷന് വീടുകളിലേക്കെത്തിക്കണം
backup
July 28 2016 | 00:07 AM
മലപ്പുറം: വാര്‍ധക്യ ക്ഷേമ പെന്ഷന് വാങ്ങുന്നവര്‍ അധികവും രോഗികളായതിനാല്‍ ഏഴ് മാസത്തോളമുള്ള ബാലന്‍സ് സംഖ്യ ബാങ്കില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കി വീടുകളില്‍ എത്തിക്കണമെന്ന് ചെമ്മങ്കടവില്‍ ചേര്‍ന്ന പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി സര്‍ക്കാറിനോടാവശ്യപ്പെട്ടു.
പ്രസിഡന്റ് ഇന്ത്യനൂര്‍ ഹംസ അധ്യക്ഷനായി. പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമണത്തില്‍ യോഗം പ്രതിഷേധിച്ചു.
അഡ്വ. പറവത്ത് കുഞ്ഞിമുഹമ്മ്, റിട്ട.ഡെപ്യൂട്ടി കലക്ടര്‍ എന്‍.മുഹമ്മദ്കുട്ടി ഹാജി, പറമ്പന്‍ ബഷീര്‍ ഹാജി, പ്രൊഫ.മാത്യു കോര കോട്ടയം, വി.എസ് മേനോന്, എസ്.അഹമ്മദ് തിരുവനന്തപുരം, പി.എം ബാബു ആലപ്പുഴ, ടി.പി ആന്റണി കൊച്ചി, ചൊക്ലി ബീരാന് ഹാജി, പറമ്പന്‍ റസാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."