
കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം; പ്രതിയുടെ പാസ്പോര്‍ട്ട് കണ്ടെത്തി
വെള്ളമുണ്ട: കണ്ടത്തുവയലില്‍ നവദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൊട്ടില്‍പ്പാലം വിശ്വനാഥന് സംഭവ ദിവസം വയനാട്ടിലേക്ക് വന്നതും കൊലനടത്തിയ ശേഷം തിരിച്ച് പോയതുമായ വാഹനങ്ങള്‍ കണ്ടെത്താന്‍ പൊലിസ് ശ്രമമാരംഭിച്ചു.
ജൂലൈ അഞ്ചിന് രാത്രി ഏഴോടെയാണ് കുറ്റ്യാടിയില്‍ നിന്നും പ്രതി വയനാട് ഭാഗത്തേക്കുള്ള കെ.എസ്.ആര്.ടി.സി ബസില്‍ കയറിയതായി പറയപ്പെടുന്നത്. ബസില്‍ നിന്നും ഉറങ്ങിപ്പോയ പ്രതി മക്കിയാടിനടുത്ത കാഞ്ഞിരങ്ങാട്ടാണ് ബസിറങ്ങിയത്. തുടര്‍ന്ന് കണ്ടത്തുവയല്‍ ഭാഗത്തേക്ക് നടക്കുന്നതിനിടെ വെളിച്ചമുണ്ടായിരുന്ന വാഴയില്‍ ഉമറിന്റെ വീട്ടില്‍ കയറുകയായിരുന്നു.
കൊലപാതകവും മോഷണവും നടത്തി റോഡിലേക്കിറങ്ങിയ പ്രതി ആറിന് പുലര്‍ച്ചെ മൂന്നോടെയാണ് ചരക്ക് ലോറിയില്‍ കയറി തോട്ടില്‍പ്പാലത്തേക്ക് പോയത്. കുറ്റ്യാടിയില്‍ നിന്നും വയനാട്ടിലേക്കെത്തിയ കെ.എസ്.ആര്.ടി.സി ബസും അതിലെ ജീവനക്കാരെയും കണ്ടെത്തുക എളുപ്പമാണെങ്കിലും പുലര്‍ച്ചെ തിരിച്ചു പോയ ചരക്ക്ലോറി കണ്ടെത്തുന്നത് വെല്ലുവിളിയാണ്. പ്രദേശത്തെ സി.സി.ടി.വി കാമറകളില്‍ പരിശോധന നടത്തിയെങ്കിലും ചരക്ക് ലോറി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
താമരശ്ശേരി ചുരം വഴി ചരക്ക്ലോറികള്ക്ക് നിയന്ത്രണമുള്ളതിനാല്‍ കുറ്റ്യാടിചുരം വഴിയാണ് ടോറസ് വാഹനങ്ങള്‍ കടന്നുപോവുന്നത്. തൊണ്ടി മുതലുകളെല്ലാം കണ്ടെടുത്തെങ്കിലും പഴുതില്ലാത്ത വിധം കുറ്റപത്രം തയാറാക്കുന്നതിനാണ് അന്വേഷണ സംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നത്. തൊട്ടില്‍പാലത്ത് വീട്ടില്‍ വച്ചാണ് പാസ്പോര്‍ട്ട് കണ്ടെടുത്തത് അതോടൊപ്പം പ്രതിയെ നാള ഡി.എന്‍.എ പരിശോധനക്ക് വിധേയനാക്കുമെന്നാണ് സൂചന.
സംഭവ ദിവസം കൊല്ലപ്പെട്ടവരുടെ വീട്ടില്‍ നിന്നും ലഭിച്ച ചീര്പ്പിലുണ്ടായിരുന്ന മുടി, കൊല്ലാനുപയോഗിച്ച ആയുധം പോതിഞ്ഞ തുണി, പ്രതി അന്നേദിവസം ധരിച്ച വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് പരിശോധിക്കുക. പോസ്റ്റോമോര്‍ട്ടത്തിന് നേതൃത്വം നല്കിയ ഫോറന്‍സിക് വിദഗ്ധരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുക.കസ്റ്റടിയുടെ ആറ് ദിവസത്തെ കാലാവധി നാളെ തീരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുവൈത്തില്‍ മാളില്‍ ചേരിതിരിഞ്ഞ് അടിപിടി, പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് പൊലിസ്
Kuwait
• 14 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി
Kerala
• 14 days ago
ശൈഖ് സഈദ് അൽ നുഐമിയുടെ ഖബറടക്കം ഇന്ന് ളുഹർ നിസ്കാര ശേഷം
uae
• 14 days ago
റമദാന് മുന്നോടിയായി 1,200 ലധികം തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
uae
• 14 days ago
ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സര്‍ക്കാരുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി സഊദി അറേബ്യ
Saudi-arabia
• 14 days ago
വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
National
• 14 days ago
സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു; പവന് ആഭരണം വാങ്ങാന്‍ ഇന്ന് 70,000 താഴെ മതിയാവും
Business
• 14 days ago
തണുത്തു വിറച്ച് കുവൈത്ത്; രേഖപ്പെടുത്തിയത് ആറു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും കുറഞ്ഞ താപനില
Kuwait
• 14 days ago
സന്തോഷം...കണ്ണീര്‍മുത്തങ്ങള്‍...ഗാഢാലിംഗനങ്ങള്‍...അനിശ്ചതത്വത്തിനൊടുവില്‍ അവര്‍ സ്വന്തം മണ്ണില്‍; ഗസ്സയില്‍ ഒരു തടവ് സംഘം കൂടി തിരിച്ചെത്തിയപ്പോള്‍
International
• 14 days ago
റമദാന് മാസത്തോട് അനുബന്ധിച്ച് പൊതുഗതാഗത മേഖലയിലെ സമയക്രമം പുതുക്കി ദുബൈ ആര്‍ടിഎ
latest
• 14 days ago
ഡിജിറ്റല്‍ ടാക്സ് സ്റ്റാമ്പുകള്‍ പതിക്കാത്ത മധുര പാനീയങ്ങള്‍ ഒഴികെയുള്ള എക്സൈസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാന്‍ ഒമാന്‍
oman
• 14 days ago
'മക്കളെവിടെ...'ബോധം വന്നപ്പോൾ ഉമ്മ ഷെമിയുടെ ആദ്യ ചോദ്യം; ഇന്ന് മൊഴിയെടുക്കും
Kerala
• 14 days ago
ജമാഅത്തെ ഇസ്ലാമിയുടെ സംഘടിത സകാത്ത് സമാന്തര സർക്കാർ പോലെയെന്ന് വിമർശനം
Kerala
• 14 days ago
യുകെ വിസ അപേക്ഷകരെ സഹായിക്കുന്നതിനായി എഐ ചാറ്റ്ബോട്ട് വികസിപ്പിച്ച് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി
uae
• 14 days ago
ഡല്‍ഹി കലാപത്തിന് അഞ്ചാണ്ട്: പ്രതിചേര്‍ക്കപ്പെട്ടവരില്‍ 80 ശതമാനം പേരും കുറ്റവിമുക്തര്‍; മുന്‍നിര യുവ ആക്ടിവിസ്റ്റുകള്‍ ഇപ്പോഴും അകത്ത് Delhi Riot 2020
National
• 14 days ago
സഹകരണ സംഘങ്ങളിലെ മിന്നൽ പരിശോധന ഇനി ആപ്പ് തീരുമാനിക്കും
Kerala
• 14 days ago
റമദാനില്‍ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജോലി സമയവും ഓവര്‍ടൈം നിയമങ്ങളും നിങ്ങള്‍ അറിയേണ്ടതെല്ലാം
uae
• 14 days ago
യുഎഇക്കും ഒമാനും ഇടയില്‍ പുതിയ കരാതിര്‍ത്തി; ചരക്കുനീക്കത്തിനും യാത്രക്കും കൂടുതല്‍ സൗകര്യം
uae
• 14 days ago
രാജകുടുബാംഗത്തിന്റെ മരണം; അജ്മാനില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം | Ajman Updates
uae
• 14 days ago
മത്സരങ്ങള്‍ക്കിടയിലെ വിശ്രമവേളയില്‍ ദുബൈ ഗോള്‍ഡ് സൂക്ക് സന്ദര്‍ശിച്ച് ഹിറ്റ്മാന്; പൊതിഞ്ഞ് ജനക്കൂട്ടം
uae
• 14 days ago
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട്എൻ.ഐ.ടിയിൽ നടപ്പാകുന്നത് സംഘ്പരിവാർ അജൻഡ
Kerala
• 14 days ago