HOME
DETAILS

യുഎഇക്കും ഒമാനും ഇടയില്‍ പുതിയ കരാതിര്‍ത്തി; ചരക്കുനീക്കത്തിനും യാത്രക്കും കൂടുതല്‍ സൗകര്യം

  
February 27 2025 | 01:02 AM

New border between UAE and Oman More convenience for transportation and travel

അബൂദബി: യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന പുതിയ കരാതിര്‍ത്തി തുറന്നു. ഒമാനിലെ മുസന്ദമിനെയും യുഎഇയിലെ ഫുജൈറ എമിറേറ്റ്‌സിനെയും ബന്ധിപ്പിക്കുന്ന ദിബ്ബ ബോര്‍ഡറാണ് ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

പുതിയ അതിര്‍ത്തി, പോസ്റ്റ് കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പൗരന്മാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്നതിനും ലക്ഷ്യമിടുന്നു. പത്ത് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ അതിര്‍ത്തി പോസ്റ്റില്‍ 19 കെട്ടിടങ്ങളുണ്ട്.

അതിര്‍ത്തി പോസ്റ്റിന്റെ പ്രവര്‍ത്തന ഘട്ടം ബുധനാഴ്ച ആരംഭിച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട്‌സ് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി സ്ഥിരീകരിച്ചു. യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇയും ഒമാനും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ സൗകര്യം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒമാന്‍ സുല്‍ത്താനേറ്റിനെ യുഎഇയുമായി ബന്ധിപ്പിക്കുന്ന മുസന്ദമിലെ ദിബ്ബ ബോര്‍ഡര്‍ ക്രോസിംഗ് തുറന്നതായി ഒമാനി അധികൃതര്‍ പ്രഖ്യാപിച്ചു. സുഗമമായ ചലനം സാധ്യമാക്കുന്നതിനായി കര അതിര്‍ത്തികള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയ്ക്കായുള്ള വിശാലമായ സുരക്ഷാ മാനേജ്‌മെന്റ് ശ്രമങ്ങളുടെ ഭാഗമാണിത്. പുതുതായി പ്രവര്‍ത്തനക്ഷമമായ അതിര്‍ത്തി ഉപയോഗിക്കുമ്പോള്‍ ആവശ്യമായ എല്ലാ യാത്രാ നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്നും ആവശ്യമായ രേഖകള്‍ കൈവശം വയ്ക്കണമെന്നും അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.

ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ മുസന്ദമിലേക്ക് ഇതുവഴി കൂടുതല്‍ ആളുകള ആകര്‍ഷിക്കാമെന്ന കണക്കുകൂട്ടലിലാണ് ഒമാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കത്തിലും പുതിയ അതിര്‍ത്തിക്ക് വലിയ പങ്കു വഹിക്കാനായേക്കും.

New border between UAE and Oman; More convenience for transportation and travel  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഫറോക്കില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കവർച്ച നടത്തിയ പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

റിയാദ് മെട്രോ: ഓറഞ്ച് ലൈനില്‍ പുതിയ രണ്ട് സ്റ്റേഷന്‍ കൂടി; പേരും ആയി

Saudi-arabia
  •  2 days ago
No Image

മീറ്റ് വിത്ത് അംബാസിഡർ ഏപ്രിൽ 24 ന് 

qatar
  •  2 days ago
No Image

പുതിയ ഹജ്ജ് ചട്ടങ്ങൾ: പ്രവേശന നിയമങ്ങൾ, പെർമിറ്റുകൾ എന്നിവയെക്കുറിച്ച് അറിയാം

Saudi-arabia
  •  2 days ago
No Image

'എന്റെ മരണം വെറുമൊരു അക്കത്തിലൊതുങ്ങിപ്പോവരുത്' ഗസ്സയുടെ മരണവീഥികളിലേക്ക് തുറന്നു വെച്ച കാമറക്കണ്ണായിരുന്നു ഫാത്തിമ ഹസൂന 

International
  •  2 days ago
No Image

പൗരത്വവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഡിഎന്‍എ, ബയോമെട്രിക്‌ പരിശോധന ഉപയോഗിക്കാന്‍ കുവൈത്ത്

Kuwait
  •  2 days ago
No Image

ദിവ്യ എസ് അയ്യര്‍ക്കെതിരെ അശ്ലീല കമന്റിട്ട കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

കണ്ണില്ലാ ക്രൂരതക്ക് പേരോ ഡോക്ടര്‍; 77 കാരനെ മര്‍ദിക്കുന്ന ഡോക്ടറുടെ ദൃശ്യം വൈറല്‍; സംഭവം മധ്യപ്രദേശില്‍

National
  •  2 days ago
No Image

കടലോളം കരുതല്‍; കാഴ്ചപരിമിതര്‍ക്കായി അബൂദബിയില്‍ ബീച്ച് തുറന്നു

uae
  •  2 days ago
No Image

എ.ഡി.ജി.പി അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ; സര്‍ക്കാര്‍ അംഗീകരിച്ചു

Kerala
  •  2 days ago