HOME
DETAILS

കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട്എൻ.ഐ.ടിയിൽ നടപ്പാകുന്നത് സംഘ്പരിവാർ അജൻഡ

  
February 27, 2025 | 3:31 AM

Sangh Parivar agenda is being implemented in NIT

കോഴിക്കോട്:  കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥികളുടെ ചെറുത്തുനിൽപ്പിനിടയിലും സംഘ്പരിവാർ അജൻഡ നടപ്പാക്കുന്നു. ശാസ്ത്രവും നൂതന സാങ്കേതിക വിദ്യയും പുതുതലമുറയെ പഠിപ്പിക്കാനായി സ്ഥാപിച്ച എൻ.ഐ.ടി സംഘ്പരിവാർ ആശയങ്ങളുടെ പ്രചാരണ കേന്ദ്രമായി മാറുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഗോഡ്‌സെയെ പ്രകീർത്തിച്ച പ്രൊഫ. ഷൈജ ആണ്ടവന് ഡീൻ ആയി സ്ഥാനക്കയറ്റം നൽകിയത് ഈ നീക്കത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.

നേരത്തെ ഷൈജ ആണ്ടവനെതിരേ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മലയാള പത്രങ്ങൾക്ക് എൻ.ഐ.ടിയിൽ വിലക്ക് ഏർപ്പെടുത്തിയത് പ്രതിഷേധത്തിന് കാരണമായിരുന്നു. കാംപസിൽ സംഘ്പരിവാർ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ പരിപാടികൾ ഔദ്യോഗിക പരിപാടികളായി മാറുന്നത് പതിവാണ്. ശാസ്ത്ര പരിപാടികൾക്ക് പകരം പുരാണങ്ങളെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരങ്ങൾ ഉൾപ്പെടെ നടത്തുന്നതും വിദ്യാർഥികളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.

ഇവിടെ നടക്കുന്ന പലപരിപാടികൾക്കുമായി പൂജാരിമാരും സന്യാസിമാരും ഉൾപ്പെടെ സ്ഥാപനത്തിലെത്താറുണ്ട്. സംഘ്പരിവാർ നിലപാട് ഉള്ള ആളുകളെയാണ് സ്ഥാപനത്തിലെ ചടങ്ങുകൾക്ക് ക്ഷണിക്കുന്നത്.  അയോധ്യയിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് വലിയ ആഘോഷമായിരുന്നു  കാംപസിൽ നടന്നത്. പ്രസാദവിതരണവും ജയ് ശ്രീറാം വിളികളുമായി നടന്ന പരിപാടിക്ക്  അധികൃതരുടെ പിന്തുണയുണ്ടായിരുന്നു. എൻ.ഐ.ടിയും ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ചാലപ്പുറം കേസരി ഭവനിലെ മാധ്യമ വിദ്യാഭ്യാസ സ്ഥാപനമായ മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷനും (മാഗ്‌കോം) തമ്മിൽ ധാരണപത്രം ഒപ്പുവച്ചതും വിവാദത്തിലായിരുന്നു.

മാംസാഹാരത്തിന് എതിരായ നീക്കവും വിദ്യാർഥികളുടെ പ്രതിഷേധത്തിന് കാരണമായി. ആഗോള കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്നതിന് വേണ്ടിയെന്ന പേരിലാണ് മാംസാഹരത്തിനും മുട്ടയ്ക്കും നിയന്ത്രണം കൊണ്ടുവന്നത്. കഴിഞ്ഞ വർഷം ഫ്രഷേഴ്‌സ് ദിനത്തിൽ വിദ്യാർഥികളെ സ്വീകരിച്ചത് ഗണപതി സ്തുതിയോടെയായിരുന്നു. കലാപരിപാടികളിൽ കാവിക്കൊടി വീശുന്നതും പതിവാണ്. കാംപസിൽ നാല് സംഘ്പരിവാർ അനുകൂല ക്ലബുകൾക്ക് അംഗീകാരം നൽകിയിരുന്നു. അധ്യാപകർക്കും  ജീവനക്കാർക്കുമാണ് ക്ലബുകളുടെ ചുമതല.

രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് എൻ.ഐ.ടിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായപ്പോൾ ഒരു വിദ്യാർത്ഥിയെ മാത്രം സസ്‌പെൻഡ് ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇന്ത്യ രാമരാജ്യമല്ലെന്ന് പോസ്റ്റർ ഉയർത്തിയതുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർത്ഥി വൈശാഖ് പ്രേംകുമാറിനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ സംഘ്പരിവാർ അനുകൂലിയായ വിദ്യാർഥി ഇന്ത്യയുടെ ഭൂപടം വികലമാക്കിയതിനെതിരേയായിരുന്നു വൈശാഖ് പ്ലക്കാർഡുമായി പ്രതിഷേധിച്ചത്.

എന്നാൽ മർദിച്ചവർക്കെതിരേ നടപടിയെടുക്കാതെ മർദനമേറ്റ വൈശാഖിനെതിരേ മാത്രമായിരുന്നു നടപടി. പിന്നാലെ   വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇത് പിൻവലിക്കേണ്ടിവന്നിരുന്നു. എൻ.ഐ.ടിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാർഥി പ്രതിഷേധമായിരുന്നു ഇത്. എൻ.ഐ.ടി കാംപസിന് നടുവിലൂടെയുള്ള സംസ്ഥാന പാതയിൽ അവകാശവാദമുന്നയിച്ച് ബോർഡ് സ്ഥാപിച്ചതിനെതിരേ നാട്ടുകാരും രംഗത്തുവന്നിരുന്നു. 
സ്ഥാപനത്തിൽ ഏർപ്പെടുത്തിയ രാത്രി നിയന്ത്രണത്തിനെതിരേ സമരം ചെയ്തവർക്ക് 33 ലക്ഷം രൂപ പിഴയിട്ട നടപടിയും ഏറെ വിവാദമായിരുന്നു.

 

ജീവനൊടുക്കി വിദ്യാർഥികൾ; കണ്ടില്ലെന്ന് നടിച്ച് അധികൃതർ

കോഴിക്കോട്: കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കോഴിക്കോട് എൻ.ഐ.ടിയിൽ ഏഴ് വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. നിരവധി പേർ ഇതിനകം പഠനം അവസാനിപ്പിക്കുകയും ചെയ്തു. കാംപസിലുണ്ടായ പ്രശ്‌നങ്ങൾ കാരണം നിരവധി വിദ്യാർഥികൾ വീടുകളിൽ വച്ചും ആത്മഹത്യ ചെയ്തു.

സ്ഥാപനത്തിൽ നിന്നുണ്ടാവുന്ന മാനസിക സമ്മർദം, ജാതി വിവേചനം എന്നിവയെല്ലാം വിദ്യാർഥികളുടെ മരണത്തിന് കാരണമാകുന്നുണ്ടെന്നാണ് വിമർശനം ഉയരുന്നത്. എന്നാൽ ഇക്കാര്യത്തിലൊന്നും തുടർനടപടികൾ ഉണ്ടായിട്ടില്ല. മാനസിക സമ്മർദങ്ങളുടെ കണക്കിൽപ്പെടുത്തി വിദ്യാർഥി മരണങ്ങളെ എഴുതിത്തള്ളുകയാണ് സ്ഥാപന അധികൃതർ ചെയ്തുവരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കൊടുംതണുപ്പ്; അൽ ഐനിൽ മഞ്ഞ് വീഴ്ച, താപനില ഒരു ഡിഗ്രിയിലേക്ക് താഴ്ന്നു

uae
  •  7 days ago
No Image

വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്‌ലിംലീഗ്; മറുപടി ജനങ്ങൾ നൽകിക്കഴിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ പിടിയിൽ

Kerala
  •  7 days ago
No Image

നിരന്തരം വർഗീയ പരാമർശങ്ങൾ: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി

Kerala
  •  8 days ago
No Image

ഏഴ് വർഷത്തെ ലോക റെക്കോർഡ് തകർത്തെറിഞ്ഞു; ചരിത്രം കുറിച്ച് വിൻഡീസ് താരം

Cricket
  •  8 days ago
No Image

ഗസ്സയിൽ അടിയന്തര സഹായം എത്തിക്കണം; ഇസ്റാഈലിനു മേൽ സമ്മർദ്ദം ശക്തമാക്കി യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

uae
  •  8 days ago
No Image

കുറഞ്ഞ ചിലവിൽ വയനാട് ചുറ്റാം; പുത്തൻ പാക്കേജുമായി കോഴിക്കോട് കെഎസ്ആർടിസി

tourism
  •  8 days ago
No Image

ഭൂമിയോട് ചേർന്ന് അമ്പിളിക്കിണ്ണം; 2026-ലെ ആദ്യ സൂപ്പർമൂൺ നാളെ; ഇന്ത്യയിൽ കാണാനാവുമോ? കൂടുതലറിയാം

latest
  •  8 days ago
No Image

രണ്ട് വമ്പൻമാരില്ലാതെ ലോകകപ്പിലേക്ക്; കയ്യകലെ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ദക്ഷിണാഫ്രിക്ക

Cricket
  •  8 days ago
No Image

സൈറൺ മുഴക്കി പായുന്നത് കാണാൻ 'ഹരം'; ഫയർഫോഴ്സിനെ നിരന്തരം വട്ടംകറക്കിയ യുവാവിനെ ഒടുവിൽ സൈബർ സെൽ പൊക്കി

Kerala
  •  8 days ago