HOME
DETAILS

ഡല്‍ഹി കലാപത്തിന് അഞ്ചാണ്ട്: പ്രതിചേര്‍ക്കപ്പെട്ടവരില്‍ 80 ശതമാനം പേരും കുറ്റവിമുക്തര്‍; മുന്‍നിര യുവ ആക്ടിവിസ്റ്റുകള്‍ ഇപ്പോഴും അകത്ത്  Delhi Riot 2020

  
Web Desk
February 27, 2025 | 2:53 AM

Five years after Delhi riots Four out of five accused acquitted

ന്യൂഡല്‍ഹി: വിവാദമായ പൗരത്വഭേദഗതി നിയമത്തിനെതിരായ (സി.എ.എ) പ്രക്ഷോഭകരെ ലക്ഷ്യംവച്ച് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരി 24ന് തുടങ്ങി മൂന്നുദിവസം നീണ്ടുനിന്ന കലാപം നടന്നിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയായി. തീര്‍ത്തും ഏകപക്ഷീയമായും മുന്‍വിധികളോടെയും പക്ഷപാതപരമായും ആണ് ഡല്‍ഹി പൊലിസ് കേസുകള്‍ കൈകാര്യംചെയ്‌തെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് കലാപം ഒരാണ്ട് കൂടി പിന്നിടുന്നത്. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ ആകെ 758 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. എന്നാല്‍ അതില്‍ 80 ശതമാനം കേസുകളിലും പ്രതികളെ വെറുതെവിടുകയാണുണ്ടായത്. ആകെ 1818 പേരെയാണ് അറസ്റ്റ്‌ചെയ്തതെന്നും അതില്‍ 956 പേര്‍ ന്യൂനപക്ഷക്കാരും 868 പേര്‍ ഭൂരിപക്ഷവിഭാഗത്തില്‍പ്പെട്ടവരാണെന്നുമാണ് ദി പ്രിന്റ് റിപ്പോര്‍ട്ട്‌ചെയ്തത്. 

ജനകീയ സ്വഭാവത്തോടെ തുടങ്ങിയ സി.എ.എ പ്രക്ഷോഭം കത്തിപ്പടരുന്നതിനിടെയാണ് അതിനെ അടിച്ചമര്‍ത്തുകയെന്ന ഉദ്ദേശത്തോടെ സംഘ്പരിവാര്‍ സംഘടനകള്‍ ആക്രമണമഴിച്ചുവിട്ടത്. ന്യൂനപക്ഷവിഭാഗക്കാരുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും വ്യാപകമായി ലക്ഷ്യംവയ്ക്കപ്പെട്ടു. ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടു. ജാഫറാബാദ്, വെല്‍ക്കം, സീലാംപൂര്‍, ഖജൂരി ഖാസ്, കോക്കല്‍ പുരി, ദയാല്‍പൂര്‍, ന്യൂ ഉസ്മാന്‍പൂര്‍ എന്നിവിടങ്ങളിലാണ് കലാപം ഏറ്റവും രൂക്ഷമായത്. 53 പേരാണ് ആകെ കൊല്ലപ്പെട്ടത്. ഇതില്‍ 40 പേരും ന്യൂനപക്ഷവിഭാഗക്കാരാണ്. കലാപത്തെത്തുടര്‍ന്ന് ഇരകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലുംപെട്ടു. 

 

2025-02-2708:02:00.suprabhaatham-news.png
 
 

പൗരത്വസമരത്തിനെതിരേ രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലായിരുന്നു ഡല്‍ഹിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടന്നുവന്നിരുന്ന സമാധാനപരമായ സമരപരിപാടികള്‍. ഡല്‍ഹി- യു.പി അതിര്‍ത്തിയിലെ കാലിന്ദ്കുഞ്ചിന് സമീപം തയാറാക്കിയ ഷഹീന്‍ബാഗ് സമരപ്പന്തല്‍ ആഗോളശ്രദ്ധ പിടിച്ചുപറ്റി. ഇതിനിടെയാണ് സമരക്കാരെ ലക്ഷ്യംവച്ച് ആക്രമണം തുടങ്ങിയത്. ഇപ്പോഴത്തെ ഡല്‍ഹി മന്ത്രി കപില്‍മിശ്രയെപ്പോലുള്ള സംഘ്പരിവാര്‍ നേതാക്കളുടെ പ്രകോപനപമരമായി പ്രസംഗങ്ങള്‍ കലാപം ആളിക്കത്താന്‍ ഇടയാക്കിയതായി വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

ഡല്‍ഹി ന്യൂനപക്ഷ കമീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലും കപില്‍ മിശ്രയ്‌ക്കെതിരേ ഗുരുതരമായ പരാമര്‍ശങ്ങളുണ്ടായിരുന്നു. പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷപ്രസംഗങ്ങള്‍. അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം കഴിയുന്നത് വരെ കാത്തിരിക്കുമെന്നും എന്നിട്ടും സമരം തുടര്‍ന്നാല്‍ ബാക്കി ഞങ്ങള്‍ നോക്കും എന്നായിരുന്നു 2020 ഫെബ്രുവരി 23ന് മൗജ്പുരില്‍ കപില്‍ മിശ്ര പ്രസംഗിച്ചത്. ഈ സമയം അദ്ദേഹത്തിന് പിന്നില്‍ ഡല്‍ഹി പൊലിസ് മേധാവി വേദ്പ്രകാശ് സൂര്യ ഉണ്ടായിരുന്നു. പ്രസംഗത്തിന് പിന്നാലെ ആയിരത്തോളം അക്രമികള്‍ മാരകായുധങ്ങളുമായി തെരുവിലിറങ്ങി. 'ജയ് ശ്രീറാം', 'ഹര്‍ ഹര്‍ മോദി', 'മുസ്ലിംകളെ വകവരുത്തുക' എന്നിങ്ങനെ ആക്രോശങ്ങള്‍ മുഴക്കി അക്രമം അഴിച്ചുവിട്ടുവെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ട്‌ചെയ്തത്.

 

2025-02-2708:02:06.suprabhaatham-news.png
 
 

കലാപം ആളിക്കത്തിച്ചതിന് അദ്ദേഹം നിയമനടപടി നേരിട്ടില്ലെന്ന് മാത്രമല്ല അദ്ദേഹം മത്സരിച്ച് ജയിച്ച് മന്ത്രിയാകുകയുംചെയ്തു. കലാപകാരികള്‍ക്ക് ആഭ്യന്തരമന്ത്രാലയവും ഒത്താശചെയ്തതായി സി.പി.എം നേതാവ് ബൃന്ദ കാരാട്ട് തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ പ്രദേശങ്ങളിലും പൊലിസ് ഹിന്ദുത്വ ശക്തികള്‍ക്കൊപ്പമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കലാപത്തിനിടെ മതം നോക്കി കൊലനടത്തിയ സംഭവങ്ങളും ന്യൂനപക്ഷങ്ങളെ വ്യാജകേസുകളില്‍ കുടുക്കിയ സംഭവങ്ങളും ഉണ്ടായി. ഇന്ത്യയുടെ എല്ലാ ഭാഗങ്ങലില്‍നിന്നും ജോലിക്കും മറ്റുമായെത്തി സ്ഥിരതാമസമാക്കിയ ഡല്‍ഹിയിലെ സാമൂഹികാന്തരീക്ഷം കലാപാനന്തരം തീര്‍ത്തും വിഭജിക്കപ്പെടുകയുണ്ടായി.

കലാപവുമായി ബന്ധപ്പെടുത്തി ഇന്ത്യയിലെ മുന്‍നിര വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളെ അറസ്റ്റ്‌ചെയ്തു. ഇതില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ നാലരവര്‍ഷത്തോളമായി വിചാരണത്തടവുകാരായി കഴിയുന്നു. ഇവരുടെ ജാമ്യാപേക്ഷകളാകട്ടെ ഇഴഞ്ഞുനീങ്ങുകയുമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2026; 1,75,025 ഇന്ത്യക്കാർക്ക് അവസരം; സഊദി അറേബ്യയുമായി കരാർ ഒപ്പിട്ട് കിരൺ റിജിജു

Saudi-arabia
  •  4 days ago
No Image

വോട്ടെടുപ്പിന്റെ തലേന്ന് ബിഹാറിലേക്ക് 4 സ്‌പെഷ്യൽ ട്രെയിനുകളിൽ 6000 യാത്രക്കാർ; ചോദ്യങ്ങളുയർത്തി കപിൽ സിബൽ

National
  •  4 days ago
No Image

സഞ്ജു സാംസൺ തലയുടെ ചെന്നൈയിലേക്കെന്ന് സൂചന; പകരം രാജസ്ഥാനിൽ എത്തുക ഈ സൂപ്പർ താരങ്ങൾ

Cricket
  •  4 days ago
No Image

സിംഗപ്പൂരിലെ കർശന നിയമങ്ങൾ മടുത്തു; സമ്പന്നരായ ചൈനക്കാർ കൂട്ടത്തോടെ ദുബൈയിലേക്ക് 

uae
  •  4 days ago
No Image

പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് വല്‍ക്കരണം; വെട്ടിമാറ്റിയ പാഠങ്ങള്‍ പഠിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി

Kerala
  •  4 days ago
No Image

യുഎഇയിൽ ശൈത്യം കനക്കുന്നു; വരാനിരിക്കുന്നത് തണുത്തുറഞ്ഞ രാത്രികൾ

uae
  •  4 days ago
No Image

'ദൃശ്യം' കണ്ടത് നാല് തവണയെന്ന് മൊഴി: ഭാര്യയെ കൊന്ന് മൃതദേഹം കത്തിച്ച് ഭസ്മം നദിയിൽ ഒഴുക്കി; ഭർത്താവ് അറസ്റ്റിൽ

National
  •  4 days ago
No Image

പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  4 days ago
No Image

'വോട്ട് മോഷണം പടിവാതിൽക്കൽ എത്തിയിരിക്കുന്നു'; എസ്ഐആർ ഫോമുകളിലെ സങ്കീർണതകൾക്കെതിരെ തുറന്നടിച്ച് എം.കെ സ്റ്റാലിൻ

National
  •  4 days ago
No Image

പരീക്ഷാ ഫീസടയ്ക്കാത്തതിന് സഹപാഠികൾക്ക് മുന്നിൽ വച്ച് അപമാനം: പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങൾ; വിദ്യാർഥി ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

National
  •  4 days ago