HOME
DETAILS

ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട വീട്ടമ്മക്കെതിരെ പോക്സോ കേസ്; റിമാൻഡിൽ

  
Ajay
February 26 2025 | 18:02 PM

POCSO case against housewife who fled with 14-year-old in Alathur Remanded for 14 days

പാലക്കാട്: ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട 35കാരിക്കെതിരെ പോക്സോ കേസെടുത്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിയായ വീട്ടമ്മയെ പൊലീസ് പിടികൂടി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 11 വയസുള്ള മകന്റെ സുഹൃത്തിൻ്റെ ജേഷ്ഠനായ 14 കാരനെയും വീട്ടമ്മ നാടു വിട്ടത്.

കുട്ടി സ്കൂൾ പരീക്ഷ കഴിഞ്ഞ് വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മക്കൊപ്പമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബം ആലത്തൂർ പൊലീസിൽ പരാതി നൽകി. അന്വേഷണം ഊർജിതമാക്കിയ പൊലീസ് എറണാകുളത്ത് നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ല, അവൻ സ്വന്തം ഇഷ്ടപ്രകാരം തന്നോടൊപ്പം വന്നതാണെന്നാണ് വീട്ടമ്മ പൊലീസിനോട് പറഞ്ഞത്. എന്നാൽ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും തട്ടിക്കൊണ്ടുപോകൽ കുറ്റവും ചുമത്തിയിട്ടുണ്ട്.

ഇന്നലെ തന്നെ പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി കോടതി മുമ്പാകെ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  a day ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  a day ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  a day ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  a day ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  a day ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  a day ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  a day ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  a day ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  a day ago