ഇബ്‌റാഹീംകുഞ്ഞിന്റെ അറസ്റ്റ് ജനാധിപത്യ മൂല്യങ്ങളെ നിരസിക്കുന്ന പകരാഷ്ട്രീയം: സാദിഖലി തങ്ങള്‍
കോഴിക്കോട്: സര്‍ക്കാരിനും പാര്‍ട്ടിക്കുമേറ്റ കളങ്കത്തില്‍നിന്നും വിവാദങ്ങളില്‍നിന്നും താല്‍ക്കാലിക രക്ഷനേടാനും മറയിടാനുമാണ് മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
ഇത് കേരളത്തിന് അപരിചിതമായതും ജനാധിപത്യത്തെ നിരസിക്കുന്നതുമായ പകരാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആത്മധൈര്യം ചോര്‍ന്നുപോയ ഇടതുപക്ഷം കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ വഴിതിരിച്ചു വിടാന്‍ നടത്തിയ ആസൂത്രിതമായ തിരക്കഥയാണിത്.
പാലാരിവട്ടം പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് പഠനം നടത്തിയ ഏജന്‍സിയുടെ നിര്‍ദേശമോ പാലം സംബന്ധിച്ച കോടതി വിധിയോ അംഗീകരിക്കുകയോ നടപ്പാക്കുകയോ ചെയ്യാതെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രേരിതമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന പരിപാടിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."