HOME
DETAILS

സംസ്ഥാനത്തെ ആദ്യ ട്രൈബല്‍ താലൂക്ക് ഉടനില്ലെന്ന് ധനവകുപ്പ്

  
backup
June 27 2019 | 18:06 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%88%e0%b4%ac%e0%b4%b2%e0%b5%8d

 

 

പാലക്കാട്: ജില്ലയിലെ അട്ടപ്പാടി കേന്ദ്രമായി ട്രൈബല്‍ താലൂക്ക് രൂപീകരിക്കാനുള്ള സാധ്യത അടുത്തൊന്നും ഇല്ലെന്ന് ധനവകുപ്പിലെ ഉന്നതന്റെ വെളിപ്പെടുത്തല്‍. മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും അടുത്തകാലത്തൊന്നും തീരുമാനമായി വരാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം സുപ്രഭാതത്തോടു വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് ധനവകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്യുകയും പഠനം നടത്തുകയും വേണം. അതിന്റെ സാധ്യതകളും ബാധ്യതകളും പൂര്‍ണമായി പഠിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വീണ്ടും ക്യാബിനറ്റ് അംഗീകരിച്ചേ ഇതേക്കുറിച്ച് പ്രഖ്യാപനം പോലും ഉണ്ടാകൂ. ഇതിന് ഒരുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ താലൂക്കിനായി 22 തസ്തികയാണ് സൃഷ്ടിക്കേണ്ടത്. തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരുടെ അധിക തസ്തിക മൂലമുള്ള സാമ്പത്തിക ബാധ്യത കണക്കാക്കേണ്ടി വരുമെന്നു ധനവകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്തിമ തീരുമാനം നീട്ടിയിരിക്കുന്നത്. സംസ്ഥാനത്തെ പല ജില്ലകളിലും പുതിയ താലൂക്കുകള്‍ക്കും വില്ലേജുകള്‍ക്കുമുള്ള ആവശ്യം ശക്തമായതുകൊണ്ട് സര്‍ക്കാരിനത് താങ്ങാന്‍ കഴിയാത്ത ബാധ്യതയുണ്ടാക്കുമെന്നും ധനവകുപ്പ് നിലപാട് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രൈബല്‍ താലൂക്കില്‍ ഒതുക്കാതെ അട്ടപ്പാടിയെ പെസ നിയമത്തിന് കീഴില്‍ കൊണ്ടുവന്ന് പ്രത്യേക മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിനാണ് സര്‍ക്കാര്‍ പരിഗണന കൊടുക്കേണ്ടതെന്ന വാദവും ശക്തമായി ഉയരുന്നുണ്ട്.


ട്രൈബല്‍ താലൂക്ക് പ്രഖ്യാപിക്കുന്നതുകൊണ്ട് സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ക്ക് അട്ടപ്പാടിക്കാര്‍ക്ക് മണ്ണാര്‍ക്കാട് വരെ യാത്ര ചെയ്യുന്നത് ഒഴിവാക്കാമെന്നല്ലാതെ ആദിവാസികളുടെ പ്രയാസങ്ങള്‍ക്കോ അവരോടുള്ള അവഗണനകള്‍ക്കോ മാറ്റമില്ലാതെ തുടരുമെന്നും പ്രദേശത്തിന്റെ പരമാധികാരം ആദിവാസികള്‍ക്ക് ലഭിക്കുന്ന തരത്തില്‍ നിയമം നടപ്പാക്കുകയാണ് വേണ്ടതെന്നുമാണ് ആവശ്യം. ആദിവാസികള്‍ കൂടുതലുള്ള കേരളത്തിലെ അഞ്ചുജില്ലകളില്‍ പെസ നിയമം പ്രഖ്യാപിക്കുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു.


1996ലെ പെസ നിയമത്തിന്റെ (പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ടു ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്ട്) പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ആദിവാസി മേഖലകളെ പ്രഖ്യാപിക്കാന്‍ കേന്ദ്രം ആലോചിച്ചിരുന്നത്.
കേരളത്തില്‍ അഞ്ചു ജില്ലകളിലെ 31 ഗ്രാമ പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ആദിവാസി മേഖലകളായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുമെന്നായിരുന്നു പ്രചാരണം.
വയനാട്, ഇടുക്കി, കണ്ണൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ആദിവാസി മേഖലകളാണ് ഭരണഘടനയുടെ അഞ്ചാംപട്ടികയില്‍ ഉള്‍പ്പെടുത്തി ആദിവാസി സ്വയംഭരണമേഖലകളായി പ്രഖ്യാപിക്കുമെന്ന് വിശദീകരണമുണ്ടായിരുന്നത്.


പെസ നിയമം ബാധകമായ പ്രദേശങ്ങളിലെ ഭരണം നിയന്ത്രിക്കുന്നതും തീരുമാനങ്ങള്‍ എടുക്കുന്നതും ആദിവാസികള്‍ മാത്രമാകും എന്നതാണ് നിയമത്തിന്റെ പ്രത്യേകത. ഈ പ്രദേശങ്ങളില്‍ പഞ്ചായത്തീരാജ് നിയമങ്ങള്‍ പൂര്‍ണമായും ഇല്ലാതാകും.


സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് സ്വയംഭരണം. തെലങ്കാന, ഛത്തിസ്ഗഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിലവില്‍ ഇത്തരത്തില്‍ ആദിവാസി സ്വയംഭരണ മേഖലകള്‍ പ്രഖ്യാപിക്കുകയും മികച്ച രീതിയില്‍ ഭരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് ആദിവാസി വിഭാഗങ്ങള്‍ പ്രത്യേക മേഖലക്കായി വാദിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.


ഇവിടങ്ങളില്‍ ആര് ഭരിക്കണം, എങ്ങനെ ഭരിക്കണമെന്നൊക്കെ തീരുമാനിക്കുന്നത് ആദിവാസികള്‍ മാത്രമാണ്. ഇക്കാര്യത്തില്‍ പുറമേ നിന്നുള്ളവര്‍ക്ക് ഇടപെടാനാവില്ല.
അതേസമയം, ഉത്തരേന്ത്യയില്‍നിന്ന് വ്യത്യസ്തമായി ആദിവാസികളും മറ്റുള്ളവരും ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശങ്ങളില്‍ പെസ നിയമം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രധാനമായും കുടിയേറ്റ മേഖലകളെ ആശങ്കയിലാക്കുന്നത്. കേരളത്തില്‍ ആകെ 4.2 ലക്ഷം ആദിവാസികളാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago