HOME
DETAILS

അന്ന് യു.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍; ദമ്പതിമാര്‍ ഇക്കുറി എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍

  
backup
November 19, 2020 | 2:49 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4

 


സ്വന്തം ലേഖകന്‍
പള്ളിക്കല്‍ (മലപ്പുറം): ഒരിക്കല്‍ യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന ദമ്പതിമാര്‍ ഇക്കുറി എല്‍.ഡി.എഫ് സ്വതന്ത്രരായി മത്സരരംഗത്ത്. മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലാണ് കൗതുകമേറിയ ഈ മത്സരം.
നേരത്തെ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന, പഞ്ചായത്തിലെ കരിപ്പൂര്‍ മേഖലയില്‍ നിന്നുള്ള കെ.സി സൈതലവിയും ഭാര്യ കെ.സി ആബിദയുമാണ് എല്‍.ഡി.എഫിനു വേണ്ടി മത്സരരംഗത്തുള്ളത്. 1995ലാണ് ആബിദ കരിപ്പൂരില്‍ നിന്ന് യു.ഡി.എഫിനു വേണ്ടി കോണി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച് ആദ്യ രണ്ടര വര്‍ഷം പഞ്ചായത്ത് വൈസ് പ്രസിഡന്റും പീന്നീടുള്ള രണ്ടര വര്‍ഷം പ്രസിഡന്റുമായത്. 2000ത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവ് സൈതലവി ലീഗ് ചിഹ്നത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ 2005ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും കോണി ചിഹ്നത്തില്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തി.
2010ല്‍ ഇരുവര്‍ക്കും അവസരം ലഭിച്ചില്ല. 2015ലെ തെരഞ്ഞെടുപ്പോടെ തന്നെ പാര്‍ട്ടിയുമായി ഇടഞ്ഞ സൈതലവി കരിപ്പൂര്‍ മേഖലയിലെ ഏഴാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. ഇക്കുറി ഇരുവരും യു.ഡി.എഫിനെതിരേ പോര്‍ക്കളത്തിലിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ തവണ സൈതലവി വിജയിച്ച ഏഴാം വാര്‍ഡ് വനിതാ സംവരണമായതിനാല്‍ അവിടെ ഭാര്യയ്ക്ക് അവസരം നല്‍കി. തൊട്ടടുത്ത ആറാം വാര്‍ഡിലാണ് സൈതലവി മത്സരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  4 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  4 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  4 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  4 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  4 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  4 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  4 days ago