റിമാന്‍ഡ് പ്രതിയുടെ മരണം: നാല് പൊലിസുകാര്ക്കുകൂടി സസ്പെന്ഷന്
തൊടുപുഴ: പീരുമേട് സബ് ജയിലില്‍ മരിച്ച റിമാന്‍ഡ് പ്രതി രാജ്കുമാറിന് (49) ക്രൂരമര്‍ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രാജ്കുമാറിന്റെ മരണകാരണം ആന്തരിക മുറിവുകള്‍ മൂലം ന്യുമോണിയ ബാധിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. കൂടാതെ ഇരുകാലുകള്‍ക്കും സാരമായ മുറിവുകളേറ്റിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുകാലുകളുടെയും മുട്ടിന് താഴെ 32 മുറിവുകളാണ് കണ്ടെത്തിയത്. ഇതോടെ പൊളിയുന്നത് പ്രതിയെ മര്‍ദിച്ചിട്ടില്ലെന്ന പൊലിസ് ഉദ്യോഗസ്ഥരുടെ വാദമാണ്.
സംഭവത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ നാല് പൊലിസുകാരെകൂടി സസ്പെന്‍ഡ് ചെയ്തു. ഇതോടെ നടപടി നേരിട്ടവരുടെ എണ്ണം 13 ആയി. എ.എസ്.ഐ സ്റ്റേഷന് റൈറ്റര്‍ റോയി പി. വര്‍ഗീസ്, സി.പി.ഒ അസിസ്റ്റന്റ് റൈറ്റര്‍ ശ്യാം കുമാര്‍, എസ്.സി.പി.ഒ മാരായ സന്തോഷ് വര്‍ഗീസ്, ബിജു ലൂക്കോസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനില്‍ ആയവരുടെ എണ്ണം ഇതോടെ എട്ടായി.അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."