കീഴൂര്‍ കുന്ന് ഇടിച്ചു നിരത്തല്‍ തടസ്സപ്പെടുത്തി
ഇരിട്ടി: കീഴൂര്‍ കുന്ന് ഇടിച്ചു നിരത്തുന്നതു ബി.ജെ.പി മുനിസിപ്പല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എത്തിയ സംഘം തടഞ്ഞു. അതീവ പരിസ്ഥിതി പ്രധാന്യമുള്ള കുന്ന് ഏതാനും മാസം മുമ്പ് രാത്രികാലങ്ങളില്‍ ഇടിച്ചു നിരത്തുകയും മണ്ണ് ഈ സ്ഥലത്തിനു മുന്നിലുള്ള തലശ്ശേരി കുടക് അന്തര്‍ സംസ്ഥാന പാതയുടെ അരികിലെ കുന്നുകളിലെ ചാലില്‍ കൊണ്ടണ്ടു തള്ളുകയും ചെയ്തിരുന്നു. പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്തിയതോടെ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
എന്നാല്‍ ഇതു ലംഘിച്ചാണു വീണ്ടണ്ടും രാത്രിയുടെ മറവില്‍ മണ്ണിടിക്കല്‍ നടക്കുന്നത്. ഈ കുന്നില്‍ നിന്നുമാണ് വള്ളിയാട് കീഴൂര്‍ മേഖലയില്‍ കടുത്ത വേനലില്‍ പോലും വറ്റാത്ത വെള്ളം ഒഴുകുന്ന കാമിയാട് തോട് ഉത്ഭവിക്കുന്നത്.
ഈ നീരുറവയുടെ പ്രഭവസ്ഥാനമായ കുന്നിന്റെ ചാലിലാണ് ഇവിടെ നിന്നു ഇടിക്കുന്ന മണ്ണു കൊണ്ടണ്ടു പോയി തള്ളുന്നത്.
ചാലില്‍ കൊണ്ടണ്ടു തള്ളുന്ന മണ്ണു മുഴുവന്‍ ശക്തമായ മഴപെയ്യുന്നതോടെ ഇടിഞ്ഞ് ഒഴുകി ഇടതു വശത്തു കൂടി ഒഴുകുന്ന കാമിയാട് തോട് മൂടുകയും ഇതിലൂടെ ചെളിവെള്ളം ഒഴുകി വള്ളിയാട് മേഖലയിലെ കൃഷിയിടങ്ങള്‍ നശിക്കുവാനും ഇടയാക്കും.
ഇതു വന്‍ പാരിസ്ഥിതിക പ്രശ്‌നമാണു സൃഷ്ടിക്കുകയെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."