പാലിന്റെ ഒഴിഞ്ഞ പാക്കറ്റ് നല്കിയാല് 50 പൈസ തിരികെ കിട്ടും
മുംബൈ: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രത്യേകിച്ചും പ്ലാസ്റ്റിക് പാല് പാക്കറ്റുകള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് തടയാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി.
പാല് എടുത്ത ശേഷം ഇതിന്റെ പ്ലാസ്റ്റിക് കവര്‍ അലക്ഷ്യമായി പുറത്തേക്ക് വലിച്ചെറിയുന്നത് ഒഴിവാക്കാനായി ഇത്തരം പാക്കറ്റുകള്‍ തിരിച്ചുകൊടുത്താല്‍ 50 പൈസ തിരികെ നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
പാല് പാക്കറ്റുകള്‍ ശരിയായ വിധത്തില്‍ സംസ്കരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. ഇന്നലെ പരിസ്ഥിതി മന്ത്രി രാംദാസ് കദം ആണ് പാല് പാക്കറ്റ് തിരിച്ചെടുക്കുമെന്ന് അറിയിച്ചത്. പാല് ഉപയോഗ ശേഷം പാക്കറ്റ് തിരികെ കടകളില്‍ നല്‍കാമെന്നും മന്ത്രി അറിയിച്ചു.
ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന രീതിയിലുള്ള പ്ലാസ്റ്റിക്കുകളുടെ നിര്‍മാണം കഴിഞ്ഞ വര്‍ഷം ജൂണ്‍ 23ന് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."