പെണ്‍കുട്ടികള്‍ക്ക് ആയോധനകല പഠിക്കാന്‍ പ്രോത്സാഹനം നല്‍കണം: മീനാക്ഷി ഗുരുക്കള്‍
നന്തിബസാര്‍: നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെ ആയോധനകലകള്‍ പഠിക്കാന്‍ അമ്മമാര്‍ പ്രോത്സാഹനം
നല്‍കണമെന്നും സ്‌കൂള്‍തലത്തില്‍ ഒരുപിരീഡ് കളരിക്കുവേണ്ടി നീക്കിവെക്കണമെന്നും പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ പറഞ്ഞു. ആത്മവിശ്വാസത്തിന്റെ സുപ്രധാനമാണ് ഇതെന്നും കളരി അക്കാദമി ഇതുവരെ കടലാസില്‍ ഒതുങ്ങുക മാത്രമാണെന്നും മീനാക്ഷി ഗുരുക്കള്‍ പറഞ്ഞു.തിക്കോടിതെക്കേ കടപുറത്തു അല്‍ ബദര്‍ കളരി സംഘം പതിനാറാം വാര്‍ഷികത്തോടനുബന്ധിച്ചു ഏര്‍പ്പെടുത്തിയ ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.പി.പി കുഞ്ഞമ്മദ് അധ്യക്ഷനായി. കോട്ടക്കല്‍ അഷ്‌റഫ് മീനാക്ഷി ഗുരുക്കളെ പൊന്നാടയണിയിച്ചു.
സോമന്‍ കടലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫാമാസ്റ്റര്‍ പരിപാടി
ഉദ്ഘാടനം ചെയ്തു. സന്തോഷ് തിക്കോടി, ഗായകരായ മൂസ എരഞ്ഞോളി, ആസിഫ് കാപ്പാട് പ്രസംഗിച്ചു
നാസര്‍ഗ ുരുക്കളെയും ഉമ്മര്‍ ഗുരുക്കളെയും ഹനീഫ മാസ്റ്റര്‍ പൊന്നാടയണിയിച്ചു. വി.കെ ഇസ്മായില്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."