കസ്റ്റഡി മരണം: കൊലക്കുറ്റത്തിന് കേസെടുക്കണം- രമേശ് ചെന്നിത്തല
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലിസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
റിമാന്‍ഡ് പ്രതി രാജ്കുമാര്(49) പീരുമേട് സബ് ജയിലില്‍ വച്ചാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് ക്രൂരമര്‍ദനം നടന്നത് പുറത്തറിഞ്ഞത്. രാജ്കുമാറിന്റെ മരണകാരണം ആന്തരിക മുറിവുകള്‍ മൂലം ന്യുമോണിയ ബാധിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. കൂടാതെ ഇരുകാലുകള്‍ക്കും സാരമായ മുറിവുകളേറ്റിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുകാലുകളുടെയും മുട്ടിന് താഴെ 32 മുറിവുകളാണ് കണ്ടെത്തിയത്. ഇതോടെ പ്രതിയെ മര്‍ദിച്ചിട്ടില്ലെന്ന പൊലിസ് ഉദ്യോഗസ്ഥരുടെ വാദം പൊളിഞ്ഞു.
സംഭവത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ എട്ട് പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."