അടുത്ത മൂന്ന്- നാല് മാസത്തിനുള്ളില്‍ കൊവിഡ് വാക്‌സിന്‍ തയ്യാറാവും: കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: അടുത്ത മൂന്ന്- നാല് മാസത്തിനുള്ളില്‍ കൊവിഡ് വാക്‌സിന്‍ തയ്യാറാവുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണനാടിസ്ഥാനത്തില്‍ ശാസ്ത്രീയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു വെബിനാറിലാണ് മന്ത്രിയുടെ പ്രസ്താവന.
വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കുന്നതിനായി ഇ-വാക്സിന്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. 2021 നമുക്കെല്ലാവര്‍ക്കും മികച്ച വര്‍ഷമായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന നല്‍കുക. ശേഷം 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നതിന് മുന്‍ഗണന. പിന്നീട് 50-65 വയസിന് ഇടയില്‍ പ്രായമുള്ളവര്‍ക്കും 50 വയസില്‍ താഴെ പ്രായമുള്ള മറ്റു രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും മുന്‍ഗണന നല്‍കും.
അടുത്ത വര്‍ഷം ജൂലായ്-ഓഗസ്റ്റ് മാസത്തോടെ രാജ്യത്തെ 25-30 കോടി ജനങ്ങള്‍ക്ക് 40-50 കോടി വാക്സിന്‍ ഡോസുകള്‍ ലഭ്യമാക്കും.
വിദഗ്ധ അഭിപ്രായപ്രകാരം ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2021 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ ആസൂത്രണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."