കേരളത്തിലെ ഉറുദു ഭാഷാ സ്വാധീനം; ശംസുദ്ദീന്‍ തിരൂര്‍ക്കാടിന് ഡോക്ടറേറ്റ്
പെരിന്തല്‍മണ്ണ: ഉറുദു ഭാഷാ സാഹിത്യ ഗവേഷകനും ചരിത്രാന്വേഷകനുമായ കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാടിന് മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന് പി.എച്ച്.ഡി ലഭിച്ചു. 'കേരളത്തിലെ ഉറുദു ഭാഷാ സാഹിത്യം: ഒരു വിശകലനാത്മക വിമര്‍ശന പഠനം' എന്ന വിഷയത്തില്‍ പ്രൊഫ. റഫത്തുന്നീസ ബീഗത്തിന്റെ കീഴിലായിരുന്നു ഗവേഷണം. തിരുപ്പതി എസ്.വി യൂനിവേഴ്‌സിറ്റിയില്‍നിന്ന് മലയാളിയായ ഉര്‍ദു കവി എസ്.എം സര്‍വറിനെ കുറിച്ചുള്ള പഠനത്തിന് നേരത്തെ എം.ഫില്‍ ലഭിച്ചിരുന്നു.
നിലവില്‍, തിരൂര്‍ക്കാട് എ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍, കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍, അഞ്ചുമന്‍ തറഖി ഉര്‍ദു കേരള ഘടകം ജോ.സെക്രട്ടറി, കേരള ഉര്‍ദു അക്കാദമി അംഗം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്നു. നേരത്തെ, സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം, ഉറുദു പാഠപുസ്തക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പരേതനായ കെ.പി മുഹ്‌യുദ്ദീന്റെയും അമ്പലക്കുത്ത് കുരിക്കള്‍ ഫാത്തിമയുടെയും പുത്രനാണ്. ഭാര്യ: തേര്‍മണ്ണില്‍ ഫാത്വിമ. മക്കള്‍: ഫാത്വിമ ആഫ്‌റീന്‍, അയിഷനസ്‌റീന്‍, മുഹമ്മദ് നദീം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."