HOME
DETAILS
MAL
സ്‌കൂള്‍ സമയമാറ്റം: നീക്കം ഉപേക്ഷിക്കണമെന്ന് കെ.എ.ടി.എഫ്
backup
May 20 2017 | 21:05 PM
നരിക്കുനി: നിലവിലുള്ള സ്‌കൂള്‍ പഠനസമയത്തില്‍ മാറ്റം വരുത്താനുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കോഴിക്കോട് സി.എച്ച് ഭവനില്‍ ചേര്‍ന്ന കെ.എ.ടി.എഫ് റവന്യു ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സമയമാറ്റം ലക്ഷക്കണക്കിന് മദ്‌റസാ വിദ്യാര്‍ഥികളുടെ മതപഠനത്തിന് തടസം സൃഷ്ടിക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ മതസംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്താതെ ധൃതിപിടിച്ച് നടപ്പാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ റവന്യു ജില്ലാ പ്രസിഡണ്ടന്റ് പി. മുഹമ്മദലി അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സംസ്ഥാന കൗണ്‍സിലര്‍ അബ്ദുല്‍ ജൈസല്‍, ടി.കെ അബ്ദുല്‍ അസീസ്, അബ്ദുസ്സലാം കാവുങ്ങല്‍, യാസര്‍ മാസ്റ്റര്‍ സംസാരിച്ചു. കെ. നൗഷാദ് സ്വാഗതവും എ. അബ്ദുറഹീം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."