HOME
DETAILS
MAL
മേഴ്സി ലെയ്ന്‍ റോഡ് ഗതാഗതത്തിനായി തുറന്നു
backup
May 20 2017 | 21:05 PM
തൊടുപുഴ: നഗരസഭ 14 ാം വാര്‍ഡിലെ മുതലക്കോടം - കാരകുന്നുംപുറം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മെഴ്സി ലെയ്ന്‍ റോഡ് ഗതാഗതത്തിനായി തുറന്നു.
വാര്‍ഡ് കൗണ്‍സിലര്‍ സി.കെ ജാഫറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും ജലവിഭവ വകുപ്പില്‍ നിന്നും ലഭിച്ച 10 ലക്ഷം രൂപയും മുടക്കിയാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്. മുന്‍ നഗരസഭ ചെയര്മാന് എ.എം ഹാരിദ്, കൗണ്‍സിലര്‍ ടി.കെ അനില്‍കുമാര്‍, പി.എസ് അബ്ദുല്‍ ജബ്ബാര്‍, സി. മേഴ്സി ആഗ്നല്‍, ടി.പി ജോണ്‍, പി.കെ മൂസ, കെ.ഐ ഷാജി, മുന്‍ കൗണ്‍സിലര്‍ ഷഹന ജാഫര്‍, അന്‍സാര്‍ കണ്ണിപറമ്പില്‍ ആശംസകള്‍ അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."