മേഴ്‌സി ലെയ്ന്‍ റോഡ് ഗതാഗതത്തിനായി തുറന്നു
തൊടുപുഴ: ജൈവവൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് ജൈവവൈവിധ്യബോര്‍ഡുമായി സഹകരിച്ച് ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ നാളെ തൊടുപുഴ ന്യൂമാന്‍ കോളജില്‍ അധ്യാപക ശില്‍പശാല സംഘടിപ്പിക്കും.
രാവിലെ 9.30ന് രജിസ്‌ട്രേഷനോടെ ആരംഭിക്കുന്ന ശില്‍പശാല ജായ്‌സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്യും. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷയാവും. ഇടുക്കിജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എ. അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യവനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സാജു വര്‍ഗീസ്, ഡോ. ഷാജു തോമസ് എന്നിവര്‍ പഠനക്ലാസിന് നേതൃത്വം നല്‍കും.
ജില്ലയിലെ വിദ്യാലയങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എക്കോ-ബയോഡൈവേഴ്‌സിറ്റി ക്ലബുകളുടെ കോ-ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകരാണു ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. ജില്ലയിലെ വിദ്യാലയങ്ങളോടനുബന്ധിച്ച് അടുത്ത ഒരു വര്‍ഷം നടത്താവുന്ന ജൈവ വൈവിധ്യ- പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കു രൂപരേഖ തയാറാക്കുകയാണ് ഈ ശില്‍പശാലയുടെ ലക്ഷ്യം. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളജ് തലത്തിലുള്ള നൂറോളം അധ്യാപകര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."