HOME
DETAILS
MAL
റെയില്‍വേയുടെ ചൂഷണം അനുവദിക്കില്ലെന്ന്
backup
May 20 2017 | 21:05 PM
കോട്ടയം: ട്രെയിനുകളില്‍ സ്ലീപ്പര്‍, എസി കോച്ചുകളില്‍ റിസര്വേഷനെടുത്തു യാത്രചെയ്യുന്ന യാത്രക്കാര്‍ക്കു ലോ ബെര്‍ത്തിന്റെ പേരില്‍ 50 മുതല്‍ 100 രൂപാ വരെ ഈടാക്കാന്‍ റെയില്‍വേ അധികൃതര്‍ നടത്തുന്ന നീക്കം അനുവദിക്കില്ലെന്ന് എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ആനന്ദക്കുട്ടന് പറഞ്ഞു.
റെയില്‍വേ യാത്രക്കാരുടെമേല്‍ ഓരോ ഘട്ടങ്ങളിലായി നടത്തിക്കൊണ്ടിരിക്കുന്ന പകല്‍ക്കൊള്ള റെയില്‍വേ സ്വകാര്യവല്‍ക്കണത്തിന്റെ തുടക്കമാണ്. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ റദ്ദുചെയ്താല്‍ മൂന്നിലൊന്നുതുകപോലും മടക്കി നല്‍കാത്ത നിലപാടാണ് ഇപ്പോഴുള്ളതെന്നും ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും പി.കെ ആനന്ദക്കുട്ടന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."