വില്ലേജ് റീ-സര്‍വേക്ക് ഒച്ചിഴയും വേഗം
കൊണ്ടോട്ടി: സംസ്ഥാനത്ത് ഓരോ വ്യക്തികളുടെയും പേരിലുള്ള ഭൂമിയുടെ അതിരുകള്‍ നിശ്ചയിച്ചുള്ള റീ-സര്‍വേ പൂര്‍ത്തീകരിച്ചത് 906 വില്ലേജുകള്‍ മാത്രം. സംസ്ഥാനത്ത് ആകെയുളള 1,664 വില്ലേജുകളില്‍ 758 വില്ലേജുകളുടെ റീ-സര്‍വേ നടപടികളാണ് ഇതുവരെ പൂര്‍ത്തിയാകാത്തത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് മൂന്നും, കോട്ടയത്ത് രണ്ടും, എറണാംകുളം, തൃശൂര്‍ ജില്ലകളില്‍ ഓരോ വില്ലേജുമടക്കം ആകെ ഏഴ് വില്ലേജുകളാണ് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചത്.
ഓരോ വ്യക്തികളുടെയും പേരിലുള്ള ഭൂമിയുടെ അതിരുകള്‍ നിശ്ചയിച്ചാണ് സര്‍വേ നടത്തുന്നത്. സംസ്ഥാനത്തെ 20 താലൂക്കുകളില്‍ 387 വില്ലേജുകള്‍ സമ്പൂര്‍ണമായി റീ-സര്‍വേ പൂര്‍ത്തിയാക്കിയപ്പോള്‍ 14 താലൂക്കുകളില്‍ 325 വില്ലേജുകളില്‍ റീ-സര്‍വേ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഏറ്റവും കൂടുതല്‍ വില്ലേജുകളുള്ള തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ വില്ലേജുകള്‍ റീ-സര്‍വേ പൂര്‍ത്തിയാക്കാനുള്ളത്.
255 വില്ലേജുകളില്‍ 72 എണ്ണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. 183 എണ്ണം പൂര്‍ത്തിയാക്കാനുണ്ട്. പത്തനംതിട്ട, തിരുവന്തപുരം, വയനാട് ജില്ലകളിലെ വില്ലേജുകളിലാണ് സര്‍വേ വേഗത്തിലായത്. വിവിധ ജില്ലകളിലെ വില്ലേജ് റീ-സര്‍വേ കണക്കുകള്‍ ഇങ്ങനെ. ജില്ല, വില്ലേജുകളുടെ എണ്ണം, റീ-സര്‍വേ നടത്തിയത് ബ്രായ്ക്കറ്റില്‍. തിരുവനന്തപുരം 124 (111), കൊല്ലം 105 (88), പത്തനംതിട്ട 70 (58), ആലപ്പുഴ 93 (76), കോട്ടയം 100 (87), ഇടുക്കി 68 (36), എറണാകുളം 127(75), പാലക്കാട് 157 (115), മലപ്പുറം 138 (56), കോഴിക്കോട് 118 (16), വയനാട് 49 (36), കണ്ണൂര്‍ 132 (58), കാസര്‍കോട് 128(22).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."