അന്‍സാറില്‍ പ്രീ മാരിറ്റല്‍ കൗണ്‍സലിങ് സെന്ററിനു തുടക്കമായി
പെരുമ്പിലാവ്: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിഭാഗത്തിലെ അവിവാഹിതരായ യുവതീ യുവാക്കള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് സെന്ററിനു പെരുമ്പിലാവ് അന്‍സാര്‍ ട്രെയിനിങ് കോളജ് ഓഡിറ്റോറിയത്തില്‍ തുടക്കമായി.
കടവല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ. സുധീര്‍ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഇ.എ കുഞ്ഞഹമ്മദ് അധ്യക്ഷനായി. അന്‍സാര്‍ മെന്റല്‍ ഹെല്‍ത്ത് ഡയറക്ടര്‍ പ്രൊ. ഇ മുഹമ്മദ് , വൈസ് ചെയര്‍മാന്‍ കെ.വി. മുഹമ്മദ്, അഡ്മിനിസ്‌ട്രേറ്റര്‍ ഷാജു മുഹമ്മതുണ്ണി, കൊരട്ടിക്കര മഹല്ല് സെക്രട്ടറി അമീന്‍ കൊരട്ടിക്കര, വിമണ്‍സ് കോളജ് പ്രിന്‍സിപ്പല്‍ അഡ്വ.ഫരീദ അന്‍സാരി, സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ: സലീല്‍ ഹസ്സന്‍,ട്രെയിനിങ് കോളജ് അസി. പ്രൊ.സൗമ്യ എം.എസ്. എന്നിവര്‍ സംസാരിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യോളജി വിഭാഗവും തിരുവനന്തപുരം ലയോള കോളജ് സൈക്കോളജി വിഭാഗവും ചേര്‍ന്ന് തയ്യാറാക്കിയ സിലബസുകളും മൊഡ്യൂളും അനുസരിച്ചാണ് ക്ലാസുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ദാമ്പത്യത്തിലേക്കുള്ള മുന്നൊരുക്കങ്ങള്‍ , ആരോഗ്യ ഭാര്യ- ഭര്‍തൃബന്ധം, വിവാഹത്തിലെ നിയമ സദാചാര വശങ്ങള്‍ , വിവാഹ ശേഷമുള്ള പഠനം, തൊഴില്‍, ഫാമിലി ബഡ്ജറ്റിങ്, ദമ്പതികളുടെ മനസും ശരീരവും, വൈവാഹിക ജീവിതത്തിലെ ആശയ വിനിമയങ്ങള്‍, സന്തുഷ്ട കുടുംബ ജീവിതം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നാല് ദിവസത്തെ സൗജന്യ ക്ലാസുകളാണ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."