'ഭിന്നശേഷിക്കാര്‍ക്കായി സംഘടന രൂപീകരിക്കും'
കൊച്ചി: ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി ജനസേവന ഭിന്നശേഷി സൊസൈറ്റി എന്ന പേരില്‍ സംഘടന രൂപീകരിക്കുന്നതായി ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
24ന് രാവിലെ 11 മണിക്ക് നെടുമ്പാശ്ശേരി മേയ്ക്കാട് ജനസേവ ബോയ്‌സ് ഹോമില്‍ ചേരുന്ന പൊതുസമ്മേളനം ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മ നിര്‍വഹിക്കും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ജനസേവ ശിശുഭവന്റെ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന ഭിന്നശേഷികാര്‍ക്ക് 500 രൂപ യാത്രാ ചിലവിനു പുറമെ ഉച്ചഭക്ഷണവും നല്‍കും. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ഗ്രാന്റ്, ജോലി, വീല്‍ചെയര്‍, മുച്ചക്ര വാഹനങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, മാരകമായ രോഗങ്ങള്‍ ബാധിച്ചവരെയും സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ ജീവിതം വഴിമുട്ടിനില്‍ക്കുന്നവരെ രക്ഷിക്കുക എന്നിവയാണ് സംഘടനയുടെ ഉദ്ദേശലക്ഷ്യം.
അഡ്വ. സജി വടശേരി, ബാബു വയനാട്, പ്രദീപ് പെരുമ്പാവൂര്‍, അഡ്വ. ചാര്‍ളി പോള്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."