HOME
DETAILS

ശരീഅത്ത് ചട്ടത്തില്‍ സത്യവാങ്മൂലം വേണ്ട

  
Web Desk
June 28 2019 | 18:06 PM

%e0%b4%b6%e0%b4%b0%e0%b5%80%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%a4%e0%b5%8d


തിരുവനന്തപുരം: മുസ്‌ലിമായി ജനിച്ചവര്‍ അത് തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണമെന്ന ശരീഅത്ത് (ദി മുസ്‌ലിം പേഴ്‌സണല്‍ ലോ) ചട്ടത്തിന് നിയമസഭയുടെ സബോര്‍ഡിനേറ്റ് ലജിസ്ലേഷന്‍ സമിതിയുടെ തിരുത്ത്. ഇനി എല്ലാവരും മുസ്‌ലിമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നല്‍കേണ്ട. അതേ സമയം, പ്രത്യേക ആചാരവും സമ്പ്രദായവും ഉള്ള മുസ്‌ലിംകള്‍ മൂന്ന് കാര്യങ്ങള്‍ക്ക് സത്യവാങ്മൂലം നല്‍കണം.
1937ലെ മുസ്‌ലിം വ്യക്തി നിയമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ചട്ടം കൊണ്ടു വന്നത്. ഇത് സമുദായത്തെ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണുണ്ടായിരുന്നത്.


ചട്ടമനുസരിച്ച് ഒരു സമുദായംഗത്തിന് ഒസ്യത്ത്, ഇഷ്ടദാനം, ദത്തെടുക്കല്‍ തുടങ്ങിയ വ്യവഹാരങ്ങള്‍ക്കായി നല്‍കുന്ന സത്യവാങ്മൂലത്തില്‍ മുസ്‌ലിമാണെന്നു തെളിയിക്കുന്ന രേഖകള്‍ക്കു പുറമെ, ശരീഅത്ത് നിയമപ്രകാരം ഭരിക്കപ്പെടാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്ന സമ്മതപത്രവും കൂടി നല്‍കണമായിരുന്നു. 50 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നോട്ടറി സാക്ഷ്യപ്പെടുത്തുകയും 100 രൂപ ഫീസടയ്ക്കുകയും വേണമായിരുന്നു. 2018 ഡിസംബര്‍ 22നാണ് അസാധാരണ ഗസറ്റിലൂടെ സര്‍ക്കാര്‍ ചട്ടം പ്രസിദ്ധപ്പെടുത്തിയത്. ഇതിന് നിയമസഭയുടെ അംഗീകാരം ലഭിക്കുകയും ചെയ്തതോടെയാണ് ചട്ടത്തിന് നിയമപ്രാബല്യം കൈവന്നത്. ഇതിനെതിരേ സമസ്ത ഉള്‍പ്പെടെയുള്ള വിവിധ മുസ്‌ലിം സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചതിനെ തുടര്‍ന്ന് ചട്ടം പുനഃപരിശോധിയ്ക്കാന്‍ മുരളി പെരുനെല്ലി ചെയര്‍മാനായും എന്‍.ശംസുദ്ദീന്‍, എ.എന്‍ ഷംസീര്‍, മുകേഷ് എന്നിവര്‍ അംഗങ്ങളുമായ കേരള നിയമസഭയുടെ സബോര്‍ഡിനേറ്റ് ലജിസ്ലേഷന്‍ സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.


സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങളില്‍ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നുവെന്ന് സമിതി കണ്ടെത്തി. നിയമത്തിലെ രണ്ടാം വകുപ്പിന്റെ തുടര്‍ച്ചയായി മൂന്നാം വകുപ്പിനെ കണ്ടാല്‍ സംശയങ്ങള്‍ ഇല്ലെങ്കിലും മൂന്നാം വകുപ്പ് മാത്രം പ്രത്യേകമായി കാണുമ്പോള്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. നിയമം ഉണ്ടാക്കുന്ന കാലഘട്ടത്തില്‍ മുസ്‌ലിം സമൂഹത്തിനിടയില്‍ ശരീഅത്ത് നിയമങ്ങള്‍ അല്ലാതെ വിവിധ ആചാരങ്ങളും സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. അത്തരം പ്രാദേശിക ആചാര നിയമങ്ങള്‍ക്കുമേല്‍ എല്ലാ മുസ്‌ലിം സമൂഹങ്ങള്‍ക്കും ശരീഅത്ത് നിയമം ശക്തമായി നടപ്പിലാക്കുക എന്നുള്ളതായിരുന്നു പ്രസ്തുത നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ഉദ്ദേശിച്ചിരുന്നത്. പ്രസ്തുത നിയമത്തിലെ വകുപ്പ് രണ്ട് പ്രകാരം അനന്തരാവകാശം, വിവാഹം, വിവാഹമോചനം, രക്ഷകര്‍തൃത്വം, ദാനം, എന്നീ കാര്യങ്ങള്‍ക്ക് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് മുസ്‌ലിം വ്യക്തിനിയമം മാത്രമേ ബാധകമാക്കാവൂ എന്നും ഈ നിയമത്തിലെ വകുപ്പ് മൂന്നില്‍ ദത്തെടുക്കല്‍, ഒസ്യത്ത്, പൈതൃകാവകാശം എന്നീ കാര്യങ്ങളില്‍ സ്വന്തമായ ആചാരനിയമങ്ങള്‍ ഉള്ള മുസ്‌ലിം വിഭാഗങ്ങള്‍ക്ക് അത് ഒഴിവാക്കിക്കൊണ്ട് ശരീഅത്ത് നിയമം നടപ്പിലാക്കണമെങ്കില്‍ ഒരു പ്രത്യേക സത്യവാങ്മൂലം അംഗീകൃത അധികാരി മുന്‍പാകെ നല്‍കണമെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു.
നിയമ വകുപ്പ് ഇതിന് ചട്ടങ്ങള്‍ രൂപീകരിച്ചപ്പോഴാണ് കേരളത്തിലെ എല്ലാ മുസ്‌ലിംകളും ഇത്തരം സത്യവാങ് മൂലം നല്‍കേണ്ടിവരുമെന്ന ആശയക്കുഴപ്പം ഉണ്ടായത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ മേയ് 14ന് നിയമ വകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സമിതി വിളിച്ചു വരുത്തി വിശദീകരണം തേടി. ചട്ടം രൂപീകരിച്ചപ്പോള്‍ ഉണ്ടായ പാകപ്പിഴ എന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് സമിതി വിശദമായി പരിശോധിച്ച് ചട്ടത്തില്‍ തിരുത്തല്‍ വരുത്തുകയായിരുന്നു. ഒരു വലിയ ജനവിഭാഗത്തിന് ഭാവിയില്‍ ഉണ്ടായേക്കാവുന്ന നിയമ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുവാന്‍ നിയമസഭാ സമിതിയുടെ ഇടപെടല്‍ കൊണ്ട് സാധിച്ചു. അതുപോലെ ചട്ടങ്ങളിലെ ഭേദഗതികള്‍ ആവശ്യമായ ഭാഗങ്ങളിലും സമിതി ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.


1937ല്‍ നിയമമുണ്ടാക്കുന്ന കാലഘട്ടത്തില്‍ പാകിസ്താനും,ബംഗ്ലാദേശും ഇന്ത്യയുടെ ഭാഗമാണ്. അവരെപ്പോലെ തന്നെ ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയിലും ഗോത്രങ്ങളും,വര്‍ഗങ്ങളും, അവരുടെതായ ആചാര നിയമങ്ങളും ഉണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് ഈ നിയമം വന്നത്. കേരളത്തിലെ മുസ്‌ലിം ജന വിഭാഗങ്ങള്‍ക്കിടയില്‍ അര ശതമാനത്തിനു പോലും ഇത്തരം ആചാര നിയമങ്ങള്‍ നിലവിലില്ല. യഥാര്‍ഥത്തില്‍ മൂല നിയമപ്രകാരം കേരളത്തിലെ നാമമാത്രമായ മുസ്‌ലിം കുടുംബങ്ങള്‍ക്ക് മാത്രം ബാധകമായേക്കാവുന്ന ഒരു കാര്യത്തിന് കേരളത്തിലെ എല്ലാ മുസ്‌ലിംകളും മുദ്രപത്രത്തില്‍ സത്യവാങ്മൂലം നല്‍കേണ്ടിവരുമെന്ന ആശങ്കയാണ് ഉയര്‍ന്നിരുന്നത്. അതിനാണ് നിയമസഭാസമിതിയുടെ കാര്യക്ഷമമായ ഇടപെടലിലൂടെ പരിഹാരമുണ്ടായിരിക്കുന്നത്.


നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ചെയര്‍മാന്‍ സഭയുടെ മേശപ്പുറത്ത് വച്ചു. സമിതി നല്‍കിയ ഈ ശുപാര്‍ശകള്‍ക്കനുസൃതമായി 1937ലെ ദി മുസ്‌ലിം പേഴ്‌സണല്‍ ലോ (ശരീഅത്ത്) ആപ്ലിക്കേഷന്‍ ആക്ടിന്റെ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കാന്‍ നിയമ വകുപ്പിന് കൈമാറി. സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ച് വേഗത്തില്‍ ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം ഇറക്കണമെന്ന് സമിതി അംഗം എന്‍.ശംസുദ്ദീന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എന്നിവര്‍ നിയമ മന്ത്രി എ.കെ ബാലനെ കണ്ട് കത്തു നല്‍കി. സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ച നിയമ മന്ത്രി എത്രയും പെട്ടെന്ന് വിജ്ഞാപനം ഇറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  23 minutes ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  24 minutes ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  40 minutes ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  41 minutes ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  an hour ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  an hour ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  an hour ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  2 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 hours ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  2 hours ago