ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും പിടയിലായതായി സൂചന
കഴക്കൂട്ടം: പോത്തന്‍കോട് സ്റ്റാന്റിലെ ആട്ടോ ഡ്രൈവറായ അണ്ടൂര്‍ക്കോണം ചേമ്പാല പടിഞ്ഞാറ്റിന്‍കര ശ്യാമളാലയത്തില്‍ അനീഷ് ബാബുവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും പൊലിസ് പിടയിലായതായി സൂചന.
ചെമ്പഴന്തി അണിയൂരിലെ ഓട്ടോ ഡ്രൈവറും 23 കാരനായ മകനുമാണ് പിടിയിലായതായത്. കഴിഞ്ഞ ചൊവാഴ്ച രാത്രി പത്തരമണിക്കാണ് സംഭവം. അണിയൂരിലെ ഒരു കടയില്‍ ഐസ്‌ക്രീം വാങ്ങാന്‍ വെല്‍ഡിങ് തൊഴിലാളിയായ മകനെ മദ്യലഹരിയിലായിരുന്ന അനീഷ് ബാബു അസഭ്യം പറയുകയും ഇരുവരും വാക്കുതര്‍ക്കമായി. ഇക്കാര്യം മകന്‍ വീട്ടിലെത്തി പറഞ്ഞതോടെ ഇത് ചോദിക്കാനായി അച്ഛന്‍ മകനെ കൂട്ടി ബൈക്കില്‍ ജങ്ഷനിലെത്തി. ഇതിനിടെ ഓട്ടോറിക്ഷയില്‍ ശ്രീകാര്യം അലത്തറ ഭാഗത്തേക്ക് പോയ അനീഷ് ബാബുവിനെ ഇവര്‍ പിന്‍തുടര്‍ന്ന് ഓട്ടോ തടഞ്ഞ് നിര്‍ത്തി ഇരുക്കൂട്ടരും വാക്കുതര്‍ക്കവും കയ്യാങ്കളിയുമായി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് അനീഷ്ബാബുവിന്റെ അടിവയറ്റില്‍ കുത്തുകയായിരുന്നു.
ഈ സമയത്ത് അനീഷ്ബാബുവിനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശശി ഓടി രക്ഷപ്പെട്ടു. സംഭവം നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കഴക്കൂട്ടം പൊലിസ് സ്ഥ ലത്തെത്തിയെങ്കിലും സംഭവ സ്ഥലത്ത് ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓട്ടോറിക്ഷ മാത്രം അവിടെ കിടക്കുന്നതുമാത്രമാണ് കണ്ടത്.
പിറ്റേ ദിവസം രാവിലെ അക്രമം നടന്നതിന് അല്പം മാറി തീരെ അവശനായി കിടന്ന അനീഷിനെ ഓട്ടോറിക്ഷയില്‍ പച്ചക്കറിയുമായി വന്നവരാണ് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തുടര്‍ന്ന് കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ എസ്.വൈ സുരേഷ് കേസ് അന്വേഷണം ഊര്‍ജിതമാക്കുകയും സ്ഥലവാസികളായ 25യോളം പേരെ ചോദ്യം ചെയ്തതോടെയാണ് അച്ഛനും മകനുമാണ് പ്രതികളാണെന്ന് അറിഞ്ഞത്.
അനീഷ് മരിച്ചെന്ന വാര്‍ത്ത അറിഞ്ഞതോടെ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. അടിവയറ്റിലെ ആഴത്തിലെ കുത്തും ആന്തരികാരക്തസ്രാവവുമാണ് മരണകാരണമായത്. കുത്താന്‍ ഉപയോഗിച്ച് ആയുധ കണ്ടെടുക്കാനുണ്ട്. അതുംകൂടി ലഭിച്ചാലുടന്‍ ഇവരുടെ അറസ്റ്റുരേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."