ലൗജിഹാദ്: രാജ്യത്തെ വിഭജിക്കാന്‍ ബി.ജെ.പി നിര്‍മിച്ച വാക്കെന്ന് അശോക് ഗെഹ്‌ലോട്ട്
ജെയ്പൂര്‍: രാജ്യത്തെ വിഭജിക്കാനും സാമൂഹിക സ്പര്‍ദ വളര്‍ത്താനും ബി.ജെ.പി നിര്‍മിച്ച വാക്കാണ് ലൗജിഹാദ് എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഹിന്ദു- മുസ്‌ലിം മിശ്ര വിവാഹങ്ങള്‍ക്കെതിരേ നിയമം പാസാക്കാന്‍ ബി.ജെ.പി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ നീക്കം നടത്തുന്നതിനിടെയാണ് ഗെഹ്‌ലോട്ടിന്റെ രൂക്ഷവിമര്‍ശനം.
ബി.ജെ.പിയുടെ നടപടി ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവും സ്വന്തം ഇഷ്
ടപ്രകാരം ജീവിതപങ്കാളിയെ കണ്ടെത്താനുള്ള വ്യക്തി സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം -ഹിന്ദു മിശ്രമ വിവാഹങ്ങള്‍ക്ക് നിയ മ സാധുത നല്‍കാന്‍ കഴിയില്ലെന്നാണ് ബി.ജെ.പിയുടെ വാദം.
'രാജ്യത്തെ വിഭജിക്കാനും സാമൂഹിക സ്പര്‍ദ വളര്‍ത്താനും ബി.ജെ.പി പടച്ചുണ്ടാക്കിയ വാക്കാണ് ലൗജിഹാദ്. വിവാഹം വ്യക്തതി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്... ഇതിനെ ബാധിക്കുന്ന രീതിയില്‍ നിയമ നിര്‍മാണം നടത്തുന്നത് പൂര്‍ണമായും ഭരണഘടനാ വിരുദ്ധമാണ്. ഒരു കോടതിയിലും ഇത് നിലനില്‍ക്കില്ല. സ്‌നേഹത്തിന്റെ കാര്യത്തില്‍ ജിഹാദിന് ഒരു സ്ഥാവും ഇല്ല' അദ്ദേഹം ട്വീറ്റ് ചെയ്തു.
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലൗ ജിഹാദിനെതിരേ നിയമനിര്‍മാണത്തിലേക്ക് കടക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗെഹ്‌ലോട്ടിന്റെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."