സ്വാതന്ത്ര്യ നിഷേധം, വിദ്വേഷപരമായ അന്വേഷണം; മറ്റു പ്രശ്നങ്ങളില്ലെന്ന് ഉമര്‍ ഖാലിദ് കോടതിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യാ കേസില്‍ അറസ്റ്റിലായി തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും ഇന്നലെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കി. തിഹാര്‍ ജയിലില്‍ നേരത്തെ അനുഭവിച്ചുവെന്നു പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടോയെന്ന ജഡ്ജി അമിതാഭ് റാവത്തിന്റെ ചോദ്യത്തിന്, സ്വാതന്ത്യം നിഷേധിക്കുന്നതും വിദ്വേഷപരമായ അന്വേഷണവുമൊഴികെ ഇപ്പോള്‍ മറ്റു പ്രശ്നങ്ങളില്ലെന്നായിരുന്നു ഉമര്‍ ഖാലിദിന്റെ മറുപടി. ഇരുവരെയും മൂന്നു ദിവസത്തേയ്ക്കു കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഈ മാസം 23വരേയാണ് ഇരുവരുടെയും കസ്റ്റഡി നീട്ടിയത്. കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് തടവിലായ മറ്റു 15 പേര്‍ക്കൊപ്പം തിങ്കളാഴ്ച ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കും. നേരത്തെ തങ്ങള്‍ക്കു തിഹാര്‍ ജയിലില്‍ വിവേചനം നേരിടുന്നതായി ഉമര്‍ ഖാലിദ് കോടതിയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."